എൻ്റെ കിളിക്കൂട് 7 [Dasan]

Posted by

കിളി:- ഞാൻ പോകില്ല…………. എനിക്ക്, എൻറെ ഏട്ടനെ വിട്ടു പോകാൻ പറ്റില്ല……………
ആത്മധൈര്യം വീണ്ടെടുത്ത്, സങ്കടം ഒക്കെ മാറ്റിവെച്ച്
ഞാൻ :- നമ്മൾ, ഇപ്പോൾ താല്ക്കാലികസുഖം അല്ല ആലോചിക്കേണ്ടത്. മുൻപോട്ടുള്ള ജീവിതമാണ് നമുക്ക് വേണ്ടത്. നമുക്ക് ജീവിക്കാനുള്ള ചുറ്റുപാട് ആയിക്കഴിഞ്ഞാൽ എവിടെയാണേലും ഞാൻ കൊണ്ടുപോകും. അതുകൊണ്ട് മോളു ഇപ്പോൾ ഒരു സീൻ ഉണ്ടാക്കേണ്ട. ചേട്ടൻറെ കൂടെ പോവുക. ഞാൻ ഇടക്കൊക്കെ വന്നു കണ്ടു കൊള്ളാം.
എന്നു പറഞ്ഞെങ്കിലും എൻറെ ചങ്ക് തകരുകയായിരുന്നു. ഇനി ഇങ്ങനെ അധികനേരം കിടന്നാൽ അവർ വരുമ്പോഴേക്കും റെഡിയായി ഇല്ലെങ്കിൽ പ്രശ്നമാകും. അതുകൊണ്ട് കിളിയെ ഞാൻ എഴുന്നേൽപ്പിച്ചു. ഞാൻ തന്നെ കൊണ്ടുപോയി ഡ്രസ്സ് എല്ലാം മാറ്റി നല്ല ഡ്രസ്സ് ധരിപ്പിച്ചു. കിളി വീണ്ടും എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. സങ്കടം സഹിക്കവയ്യാതെ എൻറെ തോളിൽ തലയിട്ടു തല്ലി കരഞ്ഞു. എൻറെ ഹൃദയം വിങ്ങിപ്പൊട്ടുന്നത് പോലെ എനിക്ക് തോന്നി. എൻറെ സങ്കടം കടിച്ചു പിടിച്ചു, ഇപ്പോൾ പൊട്ടും എന്ന അവസ്ഥ വന്നപ്പോൾ. കിളിയെ എന്നിൽ നിന്നും അടർത്തിമാറ്റി. എനിക്ക് കിളി യാത്ര പറഞ്ഞ് പോകുന്നത് കാണാൻ ശക്തി ഇല്ലാത്തതിനാലും, അവർ രണ്ടുപേരും എത്തിയ ഉടൻ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി സൈക്കിളുമെടുത്ത് പുറത്തേക്ക് പോയി. ഞാൻ നേരെ പടിഞ്ഞാറോട്ട് പോയി, ചെമ്മീൻ കെട്ടിൻ്റെ മാടത്തിൽ പോയിരുന്നു കരഞ്ഞു. ഇത്രയും നാൾ ഒരുമിച്ച് അടുത്ത് പെരുമാറിയിരുന്ന സ്നേഹംകൊണ്ട് പിണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാവുന്ന വേദന. സഹിക്കാവുന്നതിലും അപ്പുറമാണ്. ഞാൻ അവിടെ ഇരുന്നു കുറേ നേരം കരഞ്ഞു. പാവം പോകാൻ നേരത്ത് എന്നെ അവിടെ നോക്കിയിട്ട് ഉണ്ടാവും. ആ യാത്ര പറച്ചിൽ എൻറെ സമനില തെറ്റിക്കും എന്ന തോന്നലാണ്, എന്നെ ഇവിടെ എത്തിച്ചത്. ഇനി എങ്ങിനെ മുന്നോട്ട് എന്നുള്ള ചിന്ത എന്നിൽ ഉടലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *