“ദിയ നമുക്ക് രാകേഷിനെ വിളിച്ചാലോ …”
“നീ ഒരു പേടിത്തൊണ്ടൻ ആണല്ലോ എന്റെ ബാലു …” ദിയ അവനെ ചിരിച്ചു കൊണ്ട് കളിയാക്കി.
“എനിക്ക് കുറച്ചു പേടി ഒക്കെ ഉണ്ട് ..ഞാന്‍ പ്രിത്വിരാജ്ഉം ദുൽക്കറും ഒന്നുമല്ല ആരേലും റാഗ് ചെയ്യാൻ വന്നാൽ ഇടിച്ചിടാൻ…” ബാലു രാകേഷിന്റെ നമ്പര്‍ മൊബൈലില്‍ കാള്‍ ചെയ്തു.
“നിങ്ങള്‍ രണ്ടാളും അവിടെ തന്നെ നിന്നോ….ഞാന്‍ വന്നിട്ട് കയറിയാല്‍ മതി” രാകേഷിന്റെ ശബ്ദം ദിയ ഫോണില്‍ കൂടി കേട്ടു… കുറച്ചു സമയം ശേഷം അവിടേക്ക് ഒരു porsche car ഇരച്ചു വന്നു. ബാലുവും ദിയയും തരിഞ്ഞു നോക്കി. രാകേഷ് പുറത്തേക്ക് തല ഇട്ടു ബാലുവിനെ വിളിച്ചു.
“ഡാ പാല്‍കുപ്പി വണ്ടിയില്‍ കയറടാ….”
ദിയയുടെ മുന്നില്‍ വച്ച് കളിയാക്കി വിളിച്ചതില്‍ ഒരു നീരസം തോന്നിയെങ്കിലും തക്ക സമയത്ത് തന്നെ രാകേഷ് എത്തിയതില്‍ അവനാശ്വാസം തോന്നി. കാര്‍ ഓടിക്കുന്നയാൾ രാകേഷിന്റെ ഫ്രണ്ടായിരിക്കും എന്ന് ബാലു ഊഹിച്ചു. ദിയയെ കണ്ട
രാകേഷ് വായും പൊളിച്ചു നോക്കി ഇരുന്നു പോയി. ഒരു മഞ്ഞടോപും ജീന്‍സും ആയിരുന്നു അവള്‍ ധരിച്ചിരുന്നത്.ആരു കണ്ടാലും അവളെ സ്വന്തമാക്കാൻ മോഹിക്കും വിധമാണ് ദിയ!!
“രാകേഷ് ഇതാണ് എന്റെ ഫ്രണ്ട്..ദിയ “
“കൊള്ളാല്ലോ ..അളിയാ നീ ഇത് എങ്ങനെ ഒപ്പിച്ചു”….രാകേഷ് ഒരു നാണവും ഇല്ലാതെ ചോദിച്ച ശേഷം ദിയയുടെ നേരെ കൈ നീട്ടി
“ദിയ I am Rakesh “
“Hi”
ബാലുവിന് രാകേഷിന്റെ ഓവര്‍ സ്മാര്‍ട്ട്നെസ്സ് ഒട്ടും ഇഷ്ടപെടുന്നില്ലെന്ന് ദിയക്ക് അവന്റെ മുഖത്തു ന്ന് തന്നെ മനസ്സിലായി. കാറില്‍ കയറിയ ദിയ തന്റെ നേരെ വരുന്ന രണ്ടു കഴുകന്‍ കണ്ണുകള്‍ അവൾ ശ്രദ്ധിച്ചു. വണ്ടി ഓടിക്കുന്ന ആജാനുബാഹുവായ ചെറുപ്പക്കാരന്‍. വണ്ടിയുടെ കണ്ണാടിയില്‍ കൂടെ അവൻ തന്നെ തുറിച്ചു നോക്കുകയാണ് അവള്‍ ടോപ് നേരെ ഇട്ടു. അവൾക്ക് അവന്റെ നോട്ടം സത്യത്തിൽ അസ്വസ്‌ഥതയുണ്ടാക്കി. രാകേഷിന്റെ നോട്ടവും സംസാരവും അവള്‍ക്ക് ഉള്ളില്‍ ചിരിയാണ് വരുത്തിയതെങ്കില്‍ മറ്റേയാളുടെ നോട്ടം അവള്‍ക്ക് അല്‍പ്പം അപകടം പിടിച്ച പോലെ തോന്നി.
“എടാ ഇതാരാണെന്ന് മനസ്സിലായോ….“
രാകേഷ് അവനെ ചൂണ്ടി ചോദിച്ചു. ദിയയയും ബാലുവും ചോദ്യ ഭാവത്തില്‍ നോക്കി.