റാഗിങ് [Mausam Khan Moorthy]

Posted by

“നമ്മളിതെങ്ങോട്ടാ ?”-അർജുൻ ആകാംക്ഷയോടെ ചോദിച്ചു.

“മിണ്ടാതെ കൂടെ നടക്കടാ ചെക്കാ “-പൂജ അവനെ ശാസിച്ചു.

മതിൽ ചാടിക്കടന്ന് ഞങ്ങൾ ചെല്ലുമ്പോൾ അടുക്കള വാതിൽക്കൽ മേട്രൺ കാത്തുനിൽപ്പുണ്ടായിരുന്നു.പഞ്ചാരച്ചിരിയോടെ അവർ ഞങ്ങളെ നോക്കി.പിന്നെ കയ്യിലിരുന്ന ഫ്ലാസ്ക് എനിക്ക് നേരെ നീട്ടി.

“നാടൻ വാറ്റാണ്.”-അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.പിന്നെ സിഗരറ്റ് പാക്കറ്റുകളും,ടച്ചിങ്സിനുള്ള വിഭവങ്ങളും അടങ്ങിയ കവർ പൂജയെ ഏൽപിച്ചു.

“ആരെങ്കിലും വരുന്നതിന് മുമ്പ് ഇവനേയും കൊണ്ട് വേഗം മേലേക്ക് കയറിക്കോ.കഴിഞ്ഞിറങ്ങും മുമ്പ് എന്നെയൊന്ന് വിളിക്കണേ ”

“ശരി ചേച്ചീ..”-ഇതും പറഞ്ഞു ഞങ്ങൾ പടികളോടിക്കയറി.പിന്നെ ഒറ്റക്കുതിപ്പിന് മുറിയിലെത്തി.അസ്മ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.പൂജ അത് തള്ളിത്തുറക്കുകയും എല്ലാവരും അകത്തുകയറിയ ഉടനെ അടച്ച് കുറ്റിയിടുകയും ചെയ്തു.

“അർജുൻ മോനേ ഇതാണ് ചേച്ചിമാരുടെ മുറി.നല്ല ശരിക്കൊന്ന് റാഗ് ചെയ്യാനാണ് നിന്നെ ഞങ്ങൾ ഇവിടേക്ക് കൊണ്ട് വന്നത്”-പൂജ പറഞ്ഞു .

“അയ്യോ..ഞാൻ..”-അവനാകെ ചൂളി.പരിഭ്രാന്തനായി.

“പേടിക്കേണ്ടെടാ..നിന്നെ ഞങ്ങൾ ഉപദ്രവിക്കുകയും മറ്റുമില്ല.മറിച്ച് ഒപ്പം കൂട്ടും.”- അസ്മ പറഞ്ഞു.

“നീ കള്ള് കുടിക്കുമോ ?”-ഞാൻ ചോദിച്ചു.

“കിട്ടിയാൽ രണ്ടെണ്ണം കീറും.”-അവൻ പറഞ്ഞു.

“പെണ്ണ് പിടിക്കുമോ ?”

“കിട്ടിയാൽ…”-അവൻ മുഴുമിപ്പിച്ചില്ല.

“സിഗരറ്റ് വലിക്കുമോ ?”

“കിട്ടിയാൽ വലിക്കും.”

“ഇവൻ എല്ലാം ചെയ്യും…കിട്ടിയാൽ.”-പൂജ പറഞ്ഞു.കൂട്ടച്ചിരി മുഴങ്ങി.

“എന്തായാലും നമ്മുടെ പുതിയ ആള് കൊള്ളാം.നമുക്ക് പറ്റിയ മൊതല് തന്നെ.”-ഞാൻ പറഞ്ഞു.

“നീ ഏതൊക്കെ പെണ്ണുങ്ങളുടെ കൂടെ കിടന്നിട്ടുണ്ടെടാ ?”-അസ്മ അവനെ പിടിച്ച് കട്ടിലിൽ തനിക്കരികിൽ ഇരുത്തിക്കൊണ്ട് ചോദിച്ചു.ഇത് കണ്ട് പൂജക്ക് കുശുമ്പ് കയറി.

Leave a Reply

Your email address will not be published. Required fields are marked *