റാഗിങ് [Mausam Khan Moorthy]

Posted by

ഞങ്ങൾക്കത്തരമൊരാളെ വേണമായിരുന്നു.തൊട്ടു മുൻപത്തെ വർഷവും ഞങ്ങളിതുപോലെ ഒരു പയ്യനെ വശത്താക്കിയിരുന്നു.അവനുമൊത്ത് ഞങ്ങൾ കൗമാരത്തിൻറെ ആഘോഷങ്ങൾ നടത്തി.എന്നാൽ ആറുമാസം മാത്രമേ അത് നീണ്ടുനിന്നുള്ളൂ.അവൻറെ മാതാപിതാക്കൾ അവനേയും കൊണ്ട് ലണ്ടനിലേക്ക് പറന്നു.അവൻ അവിടെ പഠനം തുടരുന്നു.ഇടക്ക് ഞങ്ങളെ വിളിക്കും.വിശേഷങ്ങൾ പങ്കുവെക്കും.പുതിയ കൂട്ടുകാരികളെ കുറിച്ചും,അവരുമൊത്തുള്ള നേരമ്പോക്കുകളെക്കുറിച്ചും പറഞ്ഞു കൊതിപ്പിക്കും.

“നീ ഹോസ്റ്റലിൽ ചെന്ന് മേട്രനോട് കാര്യം പറയ്‌.”-ഞാൻ അസ്മയോട് പറഞ്ഞു.

“ശരി.”-അവൾ തിരക്കിട്ട് ഹോസ്റ്റലിലേക്ക് നടന്നു.

“പൈസയുണ്ടോ നിൻറെ കയ്യിൽ..?”-പൂജ ചോദിച്ചു.

“ഉണ്ട്.രണ്ടായിരം കൊടുത്താൽ മതിയല്ലോ..?”-നടക്കുന്നതിനിടയിൽ അസ്മ തിരിഞ്ഞുനോക്കാതെ ചോദിച്ചു.

“മതി.വേഗം ചെല്ല്.എല്ലാം ഓക്കേ ആണെങ്കിൽ ഞങ്ങളെ വിളിക്കണം.കേട്ടോ..”-ഞാൻ പറഞ്ഞു.

“ശരി.”-അവൾ നടന്ന് വളവു തിരിഞ്ഞു.

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അവൻ കോളജ് ഗേറ്റിൽ ഞങ്ങൾക്കരികിലേക്കെത്തി.

“വാ..”-ഞങ്ങൾ അവനേയും കൊണ്ട് പുറത്തേക്ക് നടന്നു.തിരക്കേറിയ നിരത്ത് മുറിച്ചു കടന്ന് ഷെറീനയുടെ ബേക്കറിയിലേക്ക് ചെന്നു.ഷെറീന ഞങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചു.

“പുതിയൊരാളും കൂടിയുണ്ടല്ലോ …?”-അവൾ ചോദിച്ചു.

“നവാഗതർക്ക് സ്വാഗതം പരിപാടിയിൽ നിന്നും ചൂണ്ടയിട്ട് പിടിച്ചതാ.”-പൂജ പറഞ്ഞു.ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഷെറീന ‘മനസ്സിലായി’ എന്ന അർത്ഥത്തിൽ തലയാട്ടി.

“ഷെറീന മോള് മൂന്ന് ചായയെടുക്ക്.നല്ല മൊരിഞ്ഞ പരിപ്പുവടയുണ്ടെങ്കിൽ അതും പോരട്ടെ മൂന്നെണ്ണം.”-ഞാൻ പറഞ്ഞു.ഷെറീന ചായ എടുക്കാൻ പോയി.ഞങ്ങൾ കടയുടെ അകത്തെ ഡൈനിങ് ഏരിയയിലേക്ക് കടന്നിരുന്നു.

“എന്താടാ കുട്ടാ നിൻറെ പേര്?”-ഞാൻ മധുരമായി അവനോട് ചോദിച്ചു.

“അർജുൻ.”-അവൻ ഉത്തരം തന്നു.

“എവിടെയാ സ്ഥലം?”

Leave a Reply

Your email address will not be published. Required fields are marked *