വധു ടീച്ചറാണ് 3 [Mr_ROMEO]

Posted by

ആയൊരു മെസ്സേജ് കണ്ടതും അവൾക്ക് ഭ്രാന്ത്‌ പിടിച്ച പോലെയായി,,.. കയ്യിലുള്ള മൊബൈൽ എറിഞ്ഞുടക്കാനാണ് തോന്നിയതെങ്കിലും അവളത് യെദാസ്ഥാനത്ത് വെച്ച് കയ്യിലുള്ള ബ്ലൗസ് ഒറ്റ വലിക്ക് കീറി രണ്ടാക്കി,,.. കുറച്ച് നേരം ബെഡിൽ ഇരുന്നു,, അല്പം കഴിഞ്ഞതും നിറഞ്ഞ മിഴികൾ തുടച്ച് ഡ്രസ്സ്‌ ഒതുക്കി വെച്ച് കിച്ചണിലേക്ക് നടന്നു,,..

 

പോകുന്നിതിനിടക്കി സിറ്റ് ഔട്ടിൽ ഇരുന്ന് ചിരിച്ച് കളിക്കുന്ന അഭിയെ നിറഞ്ഞ ദേഷ്യത്തോടെ നോക്കുവാൻ മറന്നില്ല,,,..

━━━━━━━━━━━━━━━

 

 

അങ്ങനെ ഉച്ചയോടെ തക്ഷരയുടെ കൈ പിടിച്ച് ഞാനവളെന്റെ കൂടെ കൂട്ടി…,,,,..

 

ജീവിതത്തിലെ സുഖദുഃഖങ്ങളും സന്തോഷവും പകർത്ത് എന്റെ മാത്രമായി എന്റെ പാതിയായി ഞാനവളെ എന്റെ വീട്ടിലേക്ക് കയറ്റി…,,,. നിറഞ്ഞ പുഞ്ചിരിയോടെ അവൾ കയറി വന്നു…,,

 

ആന്റിമാർക്കൊക്കെ അവളെ വല്ലാതെ ഇഷ്ട്ടപ്പെട്ടു,… “നല്ല സ്വഭാവം ഉള്ള കുട്ടിയാ” എന്നൊക്കെ ആന്റിമാർ അവരുടെ അഭിപ്രായം നൽകിയെങ്കിലും അവൾക്ക് മൂക്കത്താ ശുണ്ഠി…,,, “അതൊന്നും ആരും അറിയുന്നില്ലല്ലോ” എന്ന് ഞാൻ മനസ്സിലാക്കി

 

അമ്മയാണേൽ എന്നേക്കാൾ കൂടുതൽ ശ്രെദ്ധിച്ചത് തക്ഷരയെയാണ്..,,, അതുവരെ കൂടെ നിന്ന പെങ്ങള് ഒറ്റയടിക്ക് കാല് മാറി,,.. എന്നിട്ടോ “ഏട്ടത്തി” എന്നും വിളിച്ച് ഒലിപ്പിച്ചോണ്ടാ നടപ്പ്…,,..

 

അപ്പനാണേൽ ഏതാണ്ട് യുദ്ധം ജയിച്ചത് പോലെയാ നടപ്പ് കണ്ടാൽ…,,, “എല്ലാരും കണക്കാ”…

 

ചാച്ചനാണെൽ സന്തോഷം അടക്കാൻ വയ്യാ..,,,.. അവളെക്കാൾ പ്രായം കുറവാണെന്നുള്ള കുറവേയെനിക്കുള്ളു,,.. പിന്നെ തൊട്ടടുത്ത് തന്നെ മകളുണ്ട് എന്നുള്ളത്തിലാണ് പുള്ളിക്കാരൻ ഹാപ്പിയടിച്ച് നടക്കുന്നത്,,..

 

സ്ത്രീ ജനങ്ങൾ മുഴുവൻ കമ്മിറ്റി കൂടി ഞങ്ങളെ വിരുന്നിന് വിടുന്ന ചർച്ച ഇപ്പോഴെ തുടങ്ങി,..

 

പക്ഷെ അന്ന് ഞാനാദ്യമായി നിശബ്ദത പാലിച്ചു…,,.. ഒന്നിലും പെടാതെ

Leave a Reply

Your email address will not be published. Required fields are marked *