എക്സാം കഴിഞ്ഞതിൽ ആഘോഷിക്കാൻ
വിപിനും ഫ്രണ്ട്സും അവരുടെ വെള്ളമടി കലാപരിപാടിയിലേക്ക് കടന്നു സൽമാനും രാഹുലും ജോണും അവരോടൊപ്പം ചേർന്നു അവർ മൂന്നുപേരും വെള്ളമടിക്കില്ലെങ്കിക്കും അവർക്ക് വേണ്ടി വിപിൻ സ്പ്രൈറ്റും സെവൻ അപ്പും വാങ്ങിയിരുന്നു.
വിപിൻ :അങ്ങനെ നമ്മൾ എക്സാം കഴിഞ്ഞതിന്റെ സന്തോഷത്തിലും വെക്കേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി ഇതാ ആഘോഷിക്കുന്നു.
അതും പറഞ്ഞവൻ വാങ്ങി വച്ച ബാകാർഡി റം ഡിസ്പോസബിൾ ഗ്ലാസിലേക്ക് ഒഴിച്ചു. ഇതിലൊന്ന് പെടാത്ത ജോണും കൂട്ടരും സെവൻഅപ്പ് കപ്പിലേക്ക് ഒഴിച് കുടിക്കാൻ തുടങ്ങി.
വിപിൻ :നില്ല് നില്ല് നില്ല്…….. പ്രാർത്ഥിച്ചിട്ട് കുടിക്കാമെടാ.
രാഹുൽ :വെള്ളമടിക്കാനും പ്രാർത്ഥിക്കണോ എന്തുവാടേയ്…
വിപിൻ :അമ്മാതിരി ആചാരമൊക്കെയുണ്ട്.
സൽമാൻ :എന്നാ ശെരി നീ പ്രാർത്ഥിച്ചോ. അതും പറഞ്ഞവർ കുടിക്കാൻ തുടങ്ങി
വിപിൻ :“ഓം ശുക്ലാം ഭരതരം വിഷ്ണും ശശിവർണം ചായതുർഗുചം പ്രസന്നവദനം തായേ…. പറിയെ ഭസ്മകുടുക്കെ അണ്ടി രണ്ട് തുണ്ടാഴ്ചനയേ മറിയെ മറിയെടെ മാമിടെ മോളെ ഇന്ന് രാത്രി വാഴത്തോപ്പിൽ കട കഡാാാാ സുഡ സുഡ സുടാ ഊംമ്പൻ സ്വാഹാ ഓം ഹ്രിം” ഇതും പറഞ്ഞിട്ട് അവൻ ആ റം ഒറ്റവലിക്കങ്ങു കുടിച്ചു ഇത് കേട്ടുനിന്ന ജോണും സൽമാനും രാഹുലും കുടിച്ച സെവൻ അപ് തൊണ്ടക്കുഴിയിൽ ഇറങ്ങുന്നതിനു മുൻപേ പുറത്തേക്ക് തുപ്പി കുടു കൂടാ ചിരിച്ചു. മണ്ടയിൽ കയറിയ സെവൻഅപ്പ് ചുമച്ചു തുപ്പിക്കളഞ്ഞിട്ട് ചിരി നിർത്തിയ സൽമാൻ ചോദിച്ചു :നിനക്കെങ്ങനെ സാധിക്കുന്നെടാ ഉവ്വേ വെള്ളമടിക്കുന്ന നേരത്തും ഇങ്ങനെയൊക്കെ പ്രാർത്ഥിക്കാൻ.
അതിന് വിപിൻ ഇളിച്ചു കാണിച്ചു.
അല്പസമയം കഴിഞ്ഞ് ജോണിന്റെ ഫോണിലേക്ക് മെസ്സേജ് വന്നു നോക്കിയപ്പോൾ രമ്യയായിരുന്നു അത്.
രമ്യ :ഹായ് ജോൺ കിടന്നോ?
ജോൺ :ഇല്ല രമ്യ താനോ.
രമ്യ: കിടക്കാൻ പോകുവാ പിന്നെ നാളെ വരില്ലേ.
ജോൺ :വരാം ഉറപ്പായിട്ടും.പിന്നെ ഫുഡ് കഴിച്ചോ?
രമ്യ :മ്മ് ജോണോ?
ജോൺ :മ്മ് കഴിച്ചു ഇന്ന് വിപിന്റെ ചിലവായിരുന്നു.
രമ്യ :എന്നിട്ടവരോ അടുത്തുണ്ടോ?