ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Posted by

രണ്ടാഴ്ച കടന്നുപോയി…

ഡിസ്ചാർജ് ആകുന്നതിനെ തലേന്ന്.. വിവേക് ഞങ്ങൾ ആരുമറിയാതെ അവന്റെ വീട്ടിൽ വിളിച്ച് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു… അന്ന് ഉമ്മിയും ആഫിയും വീട്ടിലേക്ക് പോയില്ല, അടുത്ത ദിവസം ഡിസ്ചാർജ് ആയി ഒരുമിച്ച് പോകാം എന്ന് തീരുമാനിച്ചു…

“ അപ്പോ നാളെ ഡിസ്ചാർജ് ആകും, അപ്പോൾ വിവേക് എന്റെ കൂടെ നമ്മുടെ വീട്ടിൽ നിൽക്കട്ടെ… അവനെ ഒറ്റയ്ക്ക് അവിടെ ആക്കുന്നത് ശരിയല്ലല്ലോ ” ഞാൻ ഉമ്മിയോട്‌ ചോദിച്ചു

“ അതാണ് എന്റെ തീരുമാനം വിവേക് നമ്മുടെ ഒപ്പം നമ്മുടെ വീട്ടിലേക്ക് വരും ” ഉമ്മിയും അതിൽ ഉറച്ചു നിന്നു…

“ അല്ലടാ, ഞാൻ വീട്ടിൽ വിളിച്ച് പറഞ്ഞായിരുന്നു..അവർ നാളെ വരും ” അവൻ പറഞ്ഞു…

“ അതെന്താടാ.. നീ പറയുന്നില്ല എന്ന് പറഞ്ഞില്ലേ ”

“ എത്ര നാളായി എടാ… എനിക്ക് അവരെ കാണണമെന്ന് തോന്നി പിന്നെ അതാണ് ഞാൻ അമ്മേ വിളിച്ചു പറഞ്ഞത് ”

“ അത് നന്നായി മോനെ അവരെ അറിഞ്ഞിരിക്കുന്നത് നല്ലതാ” ഉമ്മി അവനെ സപ്പോർട്ട് ചെയ്തു
.
അന്നത്തെ ദിവസം എനിക്ക് അവളെ വിളിക്കാൻ പറ്റിയില്ല.. അന്ന് ഭക്ഷണം ഒക്കെ കഴിച്ച ഞാൻ നേരത്തെ തന്നെ കിടന്നുറങ്ങി.. അടുത്ത ദിവസം രാവിലെ തന്നെ ഡോക്ടർ വന്ന് ഡിസ്ചാർജ് ആയി… ഞങ്ങൾ എല്ലാവരും എന്റെ വീട്ടിലേക്ക് പോയി വേഗം ഉണ്ടായിരുന്നു കൂടെ… ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചിരുന്നു… സമയം രണ്ടു മണി ഒക്കെ ആയി.. പുറത്ത് ഒരു വണ്ടി വന്നു നിന്നു…. അതിൽനിന്ന് ഒരു സ്ത്രീയും ഒരു പുരുഷനും ഒരു പെൺകുട്ടിയും ഇറങ്ങിവന്നു.. ഉമ്മി വെളിയിലേക്ക് ഇറങ്ങിച്ചെന്നു …

“ ഇത് അജാസിന്റെ വീടല്ലേ ” ആ സ്ത്രീ ഉമ്മിയോട് ചോദിച്ചു…

“ അതെ ആരാണ്” ഉമ്മ അവരോട് ചോദിച്ചു..

“ ഞാൻ വിവേകിനെ അമ്മയാണ് ഇത് അവന്റെ അച്ഛനും അനിയത്തിയും ” അവർ ഉമ്മിയോട്‌ പറഞ്ഞു.. ഉമ്മി അവരെയും കൂട്ടി അകത്തേക്ക് വന്നു…

വിവേകിനെ കണ്ടപാടെ അവന്റെ അമ്മ അവനെ വന്നു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി…

“ എന്താ അമ്മേ ഇത്…എല്ലാരും നോക്കുന്നു കരയാതിരിക്കുക ”അവൻ അമ്മയെ പിടിച്ചുയതിക്കൊണ്ട് പറഞ്ഞു…അവന്റെ amma എഴുനേറ്റ് കണ്ണൊക്കെ തുടച്ചു…

“ നിനക്ക് അറിയുമോ.. ഇവൻ നാട്ടിലേക്ക് വന്നിട്ട് ഇപ്പോ അഞ്ചു മാസമാകുന്നു.. വരാൻ പറയുമ്പോഴൊക്കെ ഇവൻ ഇന്ന് വരാം, നാളെ വരാം, അടുത്താഴ്ച വരാം എന്നൊക്കെ പറഞ്ഞു ഒഴുകുകയായിരുന്നു.. ഞാനും ഒരു അമ്മയല്ലേ എത്രനാൾ മകനെ കാണാതിരിക്കും ” അമ്മ വിങ്ങിക്കൊണ്ട് പറഞ്ഞു…

“ നിങ്ങൾ ഇവിടെ ഇരിക്കെ… ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം ” എന്ന് പറഞ്ഞു ഉമ്മി അടുക്കളയിലേക്ക് പോയി… പുറകെ വിവേകിന്റെ അമ്മയും പോയി..ആ ചെറിയ സമയം കൊണ്ട് ആഫിയും വിവേകിന്റെ പെങ്ങൾ വൃന്ദയും നല്ല കമ്പനി ആയിരുന്നു… അവർ എന്നൊക്കെയോ സംസാരിക്കുകയാണ്… അഫിയേക്കാൾ 1 വയസ് ഇളയതാണ് വൃന്ദ…

Leave a Reply

Your email address will not be published. Required fields are marked *