ഒരു തേപ്പ് കഥ 2
Oru Theppu Kadha 2 | Author : Chullan Chekkan | Previous Part
ഒരു തേപ്പ് കഥ തുടരുന്നു…
“എടാ പൊട്ടാ… അവൾക്ക് നിന്നെ ഇഷ്ടമാണെന്ന്… ഓഹ് ഇതിലും നല്ലതുപോലെ എങ്ങനെ പറയുമോ എന്റെ ദൈവമേ ” അപ്പുറത്തെ ബെഡിൽ നിന്ന് വിവേക് വിളിച്ചു പറഞ്ഞു… ഞാൻ അപ്പോൾ ഐഷയുടെ മുഖത്തേക്ക് നോക്കി ആണോ എന്നാ രീതിയിൽ ചോദിച്ചു… അവിടെ ആണെന്ന് തലയാട്ടിയിട്ട് നാണിച്ചു മുഖം തഴ്ത്തി…
എനിക്ക് വല്ലാത്ത സന്ദോഷം ആയിരുന്നു… ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു…
*************************************************
‘ടക് ടക് ടക്’, ‘ടക് ടക് ടക് ‘ എന്നാ ശബ്ദം കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു… ആഫി ആയിരുന്നു… ഞാൻ കാറിന്റെ ഡോർ തുറന്ന് കൊടുത്തു… അവൾ അകത്തു കയറിയിട്ട് ഗ്ലാസ് താഴ്ത്തി ജന്നക്ക് ടാറ്റാ കൊടുത്തു…
“ എവിടെ ആയിരുന്നു രണ്ട് ആളും കൂടെ പോയത് ”ഞാൻ ചോദിച്ചു…
“ഞങ്ങൾ ക്കോട്ടുകാരികളെ കല്യാണം വിളിച്ചു പിന്നെ ഇക്കാക്ക് നോക്കിയ പെണ്ണിനെ കാണാൻ ആയി പോയി ” അവൾ പറഞ്ഞു…
“എങ്ങനെ ഉണ്ട് ആൾ ” ഇഷ്ടം അല്ലെങ്കിലും ഞാൻ ചോദിച്ചു…
“കാണാൻ ഒക്കെ കൊള്ളാം പക്ഷെ സ്വഭാവം ശെരിയല്ല ” അവൾ പറഞ്ഞു…
“നിന്റെ നാത്തൂൻ ജന്നായോ ” ഞാൻ ഒളി കണ്ണിട്ടു ചോദിച്ചു…
“എന്താ മോനെ… ഇഷ്ടായോ അവളെ ” അവൾ എന്റെ സൈഡിലോട്ട് ചരിഞ്ഞരുന്നു ചോദിച്ചു…
“ഇഷ്ടം ആയെന്നാ തോന്നുന്നേ ” ഞാൻ പറഞ്ഞു…
“സത്യം ആണോ ” അവൾ ചോദിച്ചു… ഞാൻ ആണെന്ന് തലയാട്ടി….
“എന്റെ പൊന്ന് ഇക്ക… ഒരു സത്യം പറയട്ടെ അവളെ കാണിക്കാൻ ആണ് ഇക്കോട് വരാൻ പറഞ്ഞെ വേറെ പെണ്ണിനെ കാണാൻ ഒന്നും അല്ല… അവളോട് ഞാൻ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.. അവൾക്ക് പ്രശ്നം ഒന്നും ഇല്ല.. പക്ഷെ ente കല്യാണത്തിന് മുന്നേ അവളുടെ വീട്ടിൽ പറയണം.. ഫൈസി ഇക്കോട് ഞാൻ പറഞ്ഞോളാം ഉമ്മിയോടും… ഇത് ഞാൻ നടത്തും… അവൾ നല്ല ആളാ… ഇക്ക് അറിയാം അവളെ ” ആഫി വാ തോരാതെ ജന്നയെ കുറിച്ച് പറഞ്ഞുക്കൊണ്ട് ഇരുന്നു.. ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വിട്ടു… നേരെ റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് കിടന്നു.. വീണ്ടും മനസ് ഒരു 4,5 വർഷങ്ങൾക്ക് പിറകിലേക്ക് സഞ്ചരിച്ചു…
***************************************************