അതും പറഞ്ഞു ജെയ്സൺ അവിടെ നിന്നുപോയി അവന്റെ കലാപരിപാടി ആരംഭിക്കാൻ. ജോണും സൽമാനും കൂടെ വിപിനെ പൊക്കിയെടുത്ത് കട്ടിലിൽ കൊണ്ട് കിടത്തി.
സൽമാൻ :ഹോ എന്നാ വെയിറ്റ് ആടാ ഇവന്.
ജോൺ :അത് മാത്രമോ എന്ത് നാറ്റമാടാ നാറുന്നെ ഇവന് ഇതൊന്ന് നിർത്തിക്കൂടയോ.
സൽമാൻ :ഹാ ഇവന്റെ പറഞ്ഞിട്ട് കാര്യോല്ല. അത് പോട്ടെ അവനെവിടെ ആ രാഹുൽ.
ജോൺ :ശെരിയാണല്ലോ ഇവനിതെവിടെ പോയി.
സൽമാൻ :വാടാ നോക്കാം.
അവർ രണ്ട് പേരും അവനെ തപ്പി ഇറങ്ങി അവർ താമസിക്കുന്ന ബ്ലോക്കിന്റെ അവിടൊക്കെ നോക്കി അവനെ തപ്പി ഇറങ്ങിയപ്പോൾ അവർ കാണുന്നത് ടെറസിന്റെ മതിലിൽ ചാരിനിന്ന് ഫോണിൽ സൊള്ളിക്കൊണ്ടിരിക്കുന്ന അവനെയാണ്.
അത് കണ്ട സൽമാൻ അവിടേക്ക് പോയി.
സൽമാൻ :ടാ രാഹുലെ.
അപ്രതീക്ഷിതമായി വിളിച്ചതുകൊണ്ടാണെന്ന് തോന്നുന്നു അവൻ പെട്ടന്ന് ഞെട്ടി.
രാഹുൽ :എന്താടാ.
സൽമാൻ :എന്നാ മൈറിനാടാ ഇവിടെ വന്നു മൂഞ്ചിക്കൊണ്ടിരിക്കുന്നെ വാടാ വന്നു റൂമിൽ കേറ് മൈരേ.അവന്റെ ഫോണിൽ കൂടെയുള്ള കൊണ.
രാഹുൽ :ഓ മൈരേ എനിക്ക് കോണക്കാണെങ്കിലും ആളുണ്ട് നിനക്കാരുണ്ട് മൈരേ.
സൽമാൻ :ടാ എന്നെ ദേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ.
രാഹുൽ :പിടിപ്പിച്ചാൽ നീയെന്താടാ എന്നെയങ്ങ് മൂക്കിൽ കേറ്റിക്കളയോ.
രണ്ട് പേരും തമ്മിൽ പറഞ്ഞു പറഞ്ഞു ഉന്തും തള്ളുമായി ഇതുകണ്ട ജോൺ ഓടിവന്നു രണ്ടുപേരെയും പിടിച്ചുമാറ്റി.
ജോൺ :നിർത്തെടാ മതി വന്നു റൂമിൽ കേറാൻ നോക്ക്.
രാഹുൽ :ആ വരുവാ.
അവർ മൂന്നുപേരും കൂടെ അവരുടെ റൂമിൽ കേറി രാഹുലും സൽമാനും കിടന്നു. ജോൺ തന്റെ ബുക്കെല്ലാം അടുക്കി വെച്ച് അവന്റെ അമ്മയുടെ മാലയും മോതിരവും എടുത്ത് ബാഗിൽ വച്ച് കട്ടിലിൽ കിടന്നു എന്നിട്ട് പ്രാർത്ഥിച്ചിട്ട് കുരിശ് വരച്ചു കിടന്നുറങ്ങി.