ടെന്നീസ് [MAUSAM KHAN MOORTHY]

Posted by

ടെന്നീസ്

Tennis | Author : Mausam Khan Moorthy

 

നാഷണൽ വനിതാ ടെന്നീസ് ചാംബ്യൻഷിപ്പിനുള്ള അവസാനഘട്ട ദക്ഷിണേന്ത്യൻ സെലക്ഷൻ ട്രയൽസ് കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നു.നാല് സംസ്ഥാനങ്ങളിൽ നിന്നായി പതിനാറ് പെൺകുട്ടികളാണ് ട്രയൽസിനായി എത്തിയത്.അതിൽനിന്നും നാല് പേരാണ് സൗത്ത് സോൺ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുക.

 

തുടർന്ന് നോർത്ത് സോണുമായുള്ള ടൂർണമെൻറ്.അതിൽ മികവ് തെളിയിക്കുന്ന രണ്ട് പേർക്ക് മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയ്‌മ്സിനു പോകുന്ന ഇന്ത്യൻ സംഘത്തിൽ ഇടം ലഭിക്കും.പുതിയ പ്രതിഭകളെ കണ്ടെത്തുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം.

 

ഉച്ച കഴിഞ്ഞിരുന്നു.നല്ല കടുപ്പത്തിലുള്ള ഒരു കട്ടൻചായയും കുടിച്ച് സൈമൺ ഡിസൂസ,ശിഖ എന്ന പെൺകുട്ടിയുടെ പ്രകടനം സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരുന്നു.സൗത്ത് സോൺ ടെന്നീസ് ടീമിൻറെ പരിശീലകനും,മുഖ്യ സെലക്ടറുമായിരുന്നു അയാൾ.പാതിമലയാളിയായ ഗോവക്കാരൻ.ചുറുചുറുക്കും ആരോഗ്യവുമുള്ള അൻപതുകാരനായിരുന്നു അയാൾ.വർഷങ്ങൾക്ക് മുമ്പ് പല അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്റുകളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്ത് അയാൾ റാക്കറ്റേന്തിയിട്ടുണ്ട്.അൻപതാം വയസിലും അയാൾ തൻറെ ശരീരം അത്‍ലറ്റിക്കായി സൂക്ഷിക്കുന്നു.

 

മൂന്ന് പേരെ അതിനകം അയാൾ തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു.നാലാമത്തെ ആൾക്ക് വേണ്ടിയുള്ള അയാളുടെ അന്വേഷണം ശിഖയിലാണ് എത്തി നിൽക്കുന്നത്.അവളെ തിരഞ്ഞെടുക്കണമെന്ന് അയാൾക്ക് ആഗ്രഹമുണ്ട്.എന്നാൽ മറ്റൊരു കുട്ടി അവളേക്കാൾ മികച്ച എയ്സുകളും സർവുകളുമായി കോർട്ടിലുണ്ട്.ആ കുട്ടിയെ കണ്ടില്ലെന്ന് നടിച്ച് ശിഖക്ക് അവസരം നൽകാൻ അയാൾ തയ്യാറാണ്‌.പക്ഷെ  അയാൾക്കാദ്യം ശിഖയോട് സംസാരിക്കേണ്ടതുണ്ട്.അതിനു ശേഷം മാത്രമേ ഒരു തീരുമാനത്തിലേക്കയാൾ എത്തുകയുള്ളൂ. പെർഫോമൻസിനു ശേഷം പവലിയനിൽ തിരികെയെത്തിയ ശിഖയെ സഹായിയെ അയച്ച് തനിക്കരികിലേക്ക് വിളിപ്പിച്ചു ഡിസൂസ.

Leave a Reply

Your email address will not be published. Required fields are marked *