പഠിക്കാൻ മിടുക്കനായകുകൊണ്ട് തന്നെ പ്ലസ്ടു വിൽ നല്ല മാർക്കോടെ പാസ്സായി BCA പഠിക്കണമെന്ന അവന്റെ ആഗ്രഹത്തിന് സിസ്റ്റർ പൂർണ സമ്മതം നൽകി സിറ്റിയിൽ ഉള്ള പ്രമുഖ കോളേജിൽ അവന് അഡ്മിഷൻ കിട്ടുകയും ചെയ്തു പോയവരാൻ ഉള്ള ദൂരത്ത് അല്ല കോളേജ് എന്നുള്ളത്കൊണ്ട് അവന് ഹോസ്റ്റലിൽ താമസിക്കേണ്ടി വരും എന്ന വാർത്ത അവനെയും സിസ്റ്റർമാരെയും നിരാശരാക്കിയെങ്കിലും അവർ സ്നേഹത്തോടെ അവനെ യാത്രയാക്കി. സിസ്റ്റർമാർക്ക് അവൻ മകനെപോലെയായിരുന്നു സ്നേഹിക്കുന്നവർക്ക് ഒരാപത്തും വരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്ന ജോൺ വളരെ വിനയവും വിവേകവും ഉള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു അവിടുത്തെ പ്രാർത്ഥനയും ധ്യാനവും അവനെ നല്ലൊരു മനുഷ്യനാക്കുകയായിരുന്നു.
ആദ്യമായി കോളേജിൽ പോയപ്പോൾ എല്ലായിടത്തേയും പോലെs അവനെ സീനിയർസ് റാഗിങ് ചെയ്തെങ്കിലും അവന്റെ സൗമ്യമായ പെരുമാറ്റവും വിനയപൂർവമുള്ള സംസാര രീതിയും അവരെ അത്ഭുതപ്പെടുത്തി എന്ന് മാത്രമല്ല അവനെ അവർക്ക് വലിയ കാര്യവുമായിരുന്നു. അവന്റെ സ്വഭാവം പോലെ തന്നെ അവനെ കാണാനും സുന്ദരനായിരുന്നു ഓവൽ ഷേപ്പിലുള്ള മുഖവും ബ്രൗൺ കണ്ണുകളും കറുത്ത ചരുണ്ട അത്യാവശ്യം നീളമുള്ള മുടിയും ഉള്ള അവനെ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തന്നെ ചില പെൺകുട്ടികൾ പ്രൊപ്പോസ് ചെയ്തെങ്കിലും അതെല്ലാം അവൻ സ്നേഹപൂർവ്വം നിരസിക്കുകയാണുണ്ടായത്. ഹോസ്റ്റൽ ഫുഡും കോളേജിലെ ക്ലാസും കൊറച്ചൊക്കെ മുഷിപ്പ് തോന്നിയിരുന്നുവെങ്കിലും പ്രാർത്ഥനയും ധ്യാനവുമെല്ലാം അവന്റെ മനസ്സിനെ ശാന്തമാക്കി.
ഒരുപാട് ഫ്രണ്ട്‌സ് ഇല്ലേൽ കൂടി അവൻ മൂന്ന് പേരെ കൂട്ടുകാരായി കിട്ടി തൃശാൽ,വിപിൻ, സൽമാൻ. നാല് പേരും ഒരേ ഹോസ്റ്റൽ മുറിയിലായിരുന്നു അവരിൽ വിപിനൊഴിച്ചു ബാക്കി രണ്ടുപേരും പുകവലി, മദ്യപാനം പോലുള്ള യാതൊരു ദുശീലവും ഇല്ലായിരുന്നു. കോളേജിൽ വന്ന നാൾ തൊട്ടേ ചില പെൺകുട്ടികൾക്ക് അവനെ ഇഷ്ടമുണ്ടായിരുന്നു എന്നാൽ അവനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടികളെയെല്ലാം അവൻ നിരസിക്കുകയും അവരോടു സൗമ്യമായി പറഞ്ഞു അവരെ പിന്തിരിപ്പിച്ചു. ഇതൊക്കെ പെൺകുട്ടികളുടെ ഇടയിൽ അവന് മതിപ്പുണ്ടാക്കി, മാത്രമല്ല തരക്കേടില്ലാതെ പഠിക്കുന്നത് കൊണ്ടും ടീച്ചർക്കിടയിലെ നല്ല സ്റ്റുഡന്റ് എന്നുള്ള സ്ഥാനവും അവൻ കിട്ടി, എന്നിരുന്നാലും അവൻ ചില നേരങ്ങളിൽ കോളേജിലെ താനല്മരിച്ചുവട്ടിൽ ഒറ്റയ്ക്കിരിക്കുമായിരുന്നു കൂട്ടിന് അവന്റെ അമ്മയുള്ള പോലെ തോന്നും അവന്.