പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Posted by

: എന്നാലും മോൻന്റെ സെലെക്ഷൻ അപാരം തന്നെ വല്ലാത്ത ഹൂറി തന്നെ ആണ്.

ഇതൊക്കെ എന്ത് എന്ന് ആയിരുന്നു എന്റെ ഭാവം.

കാദർ ഇക്ക പറയുന്ന കേട്ട് ശ്രുതി പുള്ളിയെ നോക്കി ചിരിച്ചു.

അവളുടെ ചിരി കാണണം, നല്ല മുല്ല മുട്ട് പോലെ ഉള്ള പല്ല് കാട്ടിയുള്ള ചിരിയാണ് അവളുടേത്.

: എന്നാൽ നിങ്ങൾ അങ്ങോട്ട്‌ ചെല്ല് ഇന്ന് എന്റെ വകയാണ് ട്രീറ്റ്. കല്യാണം കഴിഞ്ഞവർക്ക് എന്റെ വക ഒരു ചെറിയ സമ്മാനം.

ഞാൻ അത് ഒന്നും വേണ്ടാ എന്ന് പറഞ്ഞു. പക്ഷേ ഉള്ളിൽ ഉള്ളവനെ സന്തോഷമായിരുന്നു. കാരണം കാശു കൊടുക്കാതെ രക്ഷ പെട്ടു അല്ലോ.

പിന്നെ നേരെ ഞങ്ങൾ ഒഴിഞ്ഞ ടേബിൾലേക്ക് പോയി.

കുറച്ചു കഴിഞ്ഞു കുഴിമന്തി വന്നു ഉഗ്രൻ ടേസ്റ്റ് ആയിരുന്നു. മയോന്നൈസ് കൂട്ടിക്കുഴച്ച് ഒരു പിടത്തം എന്റെ മോനെ പൊളി ഐറ്റം.

വല്ലാത്ത ഫീൽ തന്നെ പിന്നെ അതും കഴിച്ചു കഴിഞ്ഞപ്പോൾ രണ്ടു ഫാലൂടാ വന്നു. ഇ സമയം എല്ലാം ഞാൻ ശ്രുതിയെ തന്നെ നോക്കി ഇരിക്കുവാരുന്നു.

അവൾ ഫാലൂടാ കഴിക്കുന്നത്‌ കാണാൻ തന്നെ വല്ലാത്ത മൊഞ്ചു ആയിരുന്നു.

ഞങ്ങളുടെ അപ്പുറത്ത് യുള്ള പലരുടെയും കണ്ണുകൾ അവളുടെ മേലെ ആയിരുന്നു.

കുറച്ചു പേര് എന്ന് അസൂയയോടെ നോക്കുന്നുണ്ടാരുന്നു.

കാരണം വേറെ ഒന്നും അല്ലാ ഇത്ര സൗന്ദര്യം ഉള്ള ഇ കൊച്ചു എങ്ങനെ എന്നെ പോലെ കാണാൻ കൊള്ളാത്തവനെ ഇഷ്ടപെട്ടു എന്ന് ആയിരുന്നു അവരുടെ മുഖ ഭാവത്തിൽ നിന്നു എനിക്ക് വായിച്ചെടുക്കാൻ പറ്റി.

ഇതു ഒന്നും ഗൗനിക്കാതെ അവൾ ഫാലൂടാ നുണഞ്ഞു കൊണ്ടിരുന്നു.

അവൾ ഓരോ സ്പൂൺ വായിൽ വെക്കുമ്പോൾ അവളുടെ തത്തമ്മ ചുണ്ട് ചുമക്കുന്നത് കാണുമ്പോൾ അ ചുണ്ടിൽ മുത്തം ഇടാൻ എനിക്ക് തോന്നി.

അത്ര മനോഹരം ആയിട്ട് ഉള്ള കാഴ്ച തന്നെ ആയിരുന്നു അത്.

അങ്ങനെ അവിടെ നിന്നുയും തിരിച്ചു ഉള്ള യാത്രയിൽ മുഴവനും ശ്രുതി കുറിച്ച് മാത്രം ആയിരുന്നു എന്റെ ചിന്ത.

*******

എന്തോ എനിക്കും ഇന്ന് വല്ലാത്ത സന്തോഷം തന്നെ ആണ് ഇച്ചായനും ഒപ്പം ഉള്ള യാത്ര.

Leave a Reply

Your email address will not be published. Required fields are marked *