പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Posted by

അപ്പോഴേക്കും എന്റെ വയറിൽ വിശപ്പിന്റെ ഗാനമേള തുടങ്ങാൻ തുടങ്ങി.

എന്നാലും അവൾ എന്റെ ഒപ്പം ഇരിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ തന്നെ ആണ്.

പിന്നെ നേരെ കാദർ ഇക്ക യുടെ കടയിൽ ലേക്ക് പോകാം എന്ന് ഞാൻ തീരുമാനിച്ചു.

ബൈക്ക് ഓടികുമ്പോൾ എല്ലാം റിയർ വ്യൂ യിൽ ഞാൻ അവളെ തന്നെ നോക്കി കൊണ്ടു യിരുന്നു.

അവളുടെ ഒപ്പം ഉള്ള ഇ യാത്ര ജീവിത അവസാനം വരെ ഇങ്ങനെ തന്നെ പോകണം എന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹം.

അങ്ങനെ ഞങ്ങൾ കാദർ ഇക്കയുടെ കടയിൽ എത്തി.

: എന്താ മോനെ ഇങ്ങോട്ട് ഉള്ള വഴി എല്ലാം മറന്നോ നീ.

:അങ്ങനെ ഒന്നും ഇല്ലാ ഇക്ക. സമയം കിട്ടേണ്ട.

പോളിക്ക് പഠിക്കുമ്പോൾ തൊട്ടു ഞാനും എന്റെ ഗാങ്യും ഇവിടെ തന്നെ ആയിരുന്നു.

ഇവിടെ നിന്നു കിട്ടുന്ന കുഴിമന്തി ഒരു രക്ഷയും ഇല്ലാത്ത ഐറ്റം ആണ്.

അത് കൊണ്ടു തന്നെ ആണ് ഞാൻ ശ്രുതിയെ ഇങ്ങോട്ട് കൊണ്ടു വന്നത് തന്നെ.

ചുമ്മാ അവളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി.

: അല്ലാ ആരാ നിന്റെ ഒപ്പം വന്നിരിക്കുന്നു.

: അത് ഇക്ക എന്റെ കല്യാണം കഴിഞ്ഞു. ഇതു എന്റെ ഭാര്യ ശ്രുതി.

: വല്ലാത്ത പഹൻ തന്നെ. എന്നാലും നീ എന്നെ കല്യാണം ഒന്നും വിളിച്ചില്ലല്ലോ.

:അത് പെട്ടന്ന് നടന്ന ഒരു കല്യാണം ആയിരുന്നു. അതാ പിന്നെ വിളിക്കാതെ ഇരുന്നത്. ഇവളുടെ വീട്ടിൽ ഞങ്ങളുടെ ബന്ധം അംഗീകരിച്ചില്ല. അത് കൊണ്ടു പിന്നെ ഒരു വഴി മാത്രമേ മുന്നിൽ ഉണ്ടാരുന്നു ഉള്ളു ഇവളെയും കൊണ്ടു ഒളിച്ചു ഓടി. പിന്നെ രജിസ്റ്റർ ഓഫീസ്യിൽ വെച്ചു കല്യാണം. അതിന്റെ എടുക്ക് ആരെയും തന്നെ വിളിച്ചില്ല.

എന്ന് ഒരു കള്ളം ഞാൻ പുള്ളിയോടെ തട്ടി വിട്ടു. അല്ലാതെ ഇപ്പോൾ എന്ത് പറയാനാ എന്നെ ഇവളുടെ കട്ടിലിന്റെ അടിയിൽ നിന്നു പിടിച്ചു. പിന്നെ പോലീസ് സ്റ്റേഷൻ കൊണ്ടു പോയി അവിടെ വെച്ചു ഞങ്ങളയുടെ കല്യാണം എന്ന് ഇങ്ങനെ എല്ലാം പറഞ്ഞാൽ എന്റെ മാനം പോകത്തില്ലേ.

Leave a Reply

Your email address will not be published. Required fields are marked *