“”ഞാൻ പോണു മ്മാ ഇവിടുന്ന് എവിടെങ്കിലും ആർക്കും എന്നെ ഇഷ്ടോല്ല ഇക്കമാർ എപ്പോ കണ്ടാലും ഇതാണ് അവസ്ഥ…. എന്നെ ആർക്കും വേണ്ട….
അപ്പോഴേക്കും അങ്ങോടു സുമി ദീദി കേറി വന്നു…..
“”ആ ശെരിയാ ഉമ്മ ഇങ്ങൾ ആ സ്വീറ്സ് എനിക്ക് തന്നേക്…. ഫ്രിഡ്ജിനു ഇടുത്തു… അവര് കൊണ്ട് വന്നല്ലേ……
അത് പറഞ്ഞപ്പോ എൻറെ മുഖം വിടർന്നു…..
“”‘അത് ഞാൻ തിന്നോളം
സുറുമി :അങ്ങനെ ഇപ്പൊ തിന്നണ്ട അവരക് നിന്നെ ഇഷ്ടോല്ല അപ്പൊ പിന്നെ ഇത് എനിക്ക് കൊണ്ടുവന്നതാ..അല്ലെ ഉമ്മ….
ദീദി ഉമ്മയെ നോക്കി ചിരിച്ചു….
ഞാൻ എൻറെ കയ്യിൽ ഇണ്ടായ ബാക്കി പൈസ ദീദിടെ കയ്യിൽ കൊടുത്ത് മുഖം മാറ്റി പോകാൻ പോയപ്പോൾ എൻറെ കയ്യിൽ കേറി പിടിച്ചു…. ദീദിടെ മിനുസമുള്ള കയ്യിൽ എന്റ കൈ ഉരഞ്ഞപ്പോ ശെരിക്കും പറഞ്ഞ എന്തോ പോലെ ആയി… പക്ഷെ അതികം സുഖിച്ചു ഇരുന്നില്ല അപ്പൊ തന്നെ കൈ വിടീക്കാൻ നോക്കി….. ഡിമാൻഡ് ഇടണമെല്ലോ….. ദീദി ഒന്നുംകൂടി പിടിച്ചു കൊണ്ട്…
“””എടാ കുഞ്ഞു എനിക്ക് ഇങ്ങനെ തല്ലു പിടിക്കാൻ സ്നേഹിക്കാനും ആകെ നിന്നോട് മാത്രല്ലേ പറ്റു നീ എൻറെ അനിയൻ ആയതോണ്ട് അല്ലേടാ… ഞാൻ എപ്പോ എങ്കിലും പൈസ തന്നട്ടു നിന്റെന്നു വാങ്ങിട്ടുണ്ടോ….
അജു :സോറി ദീദി…………
സുറുമി :മ്മ്മ് പോട്ടെ അത് അനക്ക് തന്നെ ഉള്ളതാ പോയി പല്ലു ത്തേക്ക് എന്നിട്ട് അത് കൈച്ചോ…. പിന്നെ അവര്ക് നിന്നോട് സ്നേഹം മാത്രുള്ളു അത് നിനക്ക് മനസിലാക്കാണ്ടാ….
അജു :ഓഓഓ ശെരി….. പല്ലൊക്കെ നേരത്തെ തേച്ചു……
സുമി :പടച്ചോനാറിയ……
ഞാൻ മെല്ലെ ഹാളിൽ ഇരുന്നു ചായ കുടിക്കാൻ നേരം
ആശിഖ് :ഉമ്മാ ആ കിറ്റ് ഇങ് എടുത്തേ എൻറെ റൂമിന്നു……
ഞാൻ എണീക്കാൻ നേരം എൻറെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി….
ഉമ്മ കിറ്റ് തുറന്നപ്പോൾ ശെരിക്കും ഞെട്ടി ഞാൻ…… അതിൽ ഐഫോൺ xl മോഡൽ ഫോൺ… അത് ഇക്കാ എൻറെ നേരെ നീട്ടി….
“”ഇതല്ലേ ഇയ്യ് കൊതിച്ച സാദനം ഇന്നാ ഇനി ഇത് കിട്ടീല എന്നു പറഞ്ഞു ഒഴപ്പണ്ട…..