ഞാൻ ആ പരുപാടി അങ്ങ് വരുത്തി… വേഗം വിട്ടു….
ഇറച്ചി കട എത്തുന്ന വരെ ടെൻഷൻ ആയിരുന്നു…വിളിക്കാത്ത ദൈവങ്ങളെ ഇല്ലാ പരാതി ഇല്ലാണ്ട് ഇരിക്കാൻ മൂന്ന് പേരേം വിളിച്ചു….. ഭാഗ്യം കിട്ടി വേഗം വീട്ടിലേക്കു വച്ചു പിടിപ്പിച്ചു….
ദേ ഇരികണു ചാരു കസേരയിൽ വാപ്പ…
വാപ്പ :എവിടെ പോയതാ നീ
അജു :എൻറെ പൊന്നോ കണ്ടില്ലേ ഇറച്ചി വാങ്ങാൻ പോയതാ…
അതുംകൊണ്ട് ഞാൻ അകത്തേക്കു കയറി വാപ്പ എന്നെ നോക്കി ചിരിച്ചു… അ ചിരിയുടർ അർത്ഥം എനികറിയാം…..
നേരെ ചെന്നു ചാടിയത് ആ കാട്ടാളൻ മാരുടെ മുൻപിൽ..
“പണ്ടാരം ഇവന്മാർക് പണിക്കു പൊയ്ക്കൂടേ മനുഷ്യനെ മെനക്കെടുത്താൻ…..
ആസാദ് :എന്താടാ പിറുപിറുക്കുന്നെ….
അജു :ഒന്നുല്ല ഇക്കാ….
ആസാദ് :നിനക്ക് രാവിലേ എണീറ്റു ഞങ്ങടെ കൂടെ ഓടാൻ വന്നാൽ എന്താ….
അജു :ഉറങ്ങിപ്പോയി ഇക്കാ…….
ആസാദ് :അവന്റെ ഉറക്കം അല്ലെങ്കി അപ്പിടി ആണല്ലോ നീ………. ദേ വന്നിണ്ടു ഇക്കാ ശെരിയാക്കി കോളും…..
അകത്തു നിന്നു ആഷി ഇക്കാ ഇറങ്ങി വന്നു എന്നെ നോക്കി പേടിപ്പിക്കുന്ന പോലെ…
“നിന്നോട് രാവിലേ എണീക്കൻ പറഞ്ഞാൽ കേക്കൂലല്ലേ അജു…. നിന്നെ കാരണം നാണം കേട്ട് മതിയായി പൊന്നാനിയന്റെ പ്ലസ്ടു ന്റെ മാർക്ക്‌ലിസ്റ്റ് കണ്ടു എല്ലരും ഞെട്ടി പോയി…..
അത് ഇക്കാ പറഞ്ഞപ്പോൾ സുമി ദീദിയും ആസാദിക്കയും ചിരി പൊട്ടി…….
ആഷി ഇക്കാ തുടർന്ന്…
“45% മാർക്ക് എൻറെ തൊലി ഉലിഞ്ഞു പോയി… അവസാനം മജീദ്‌ക്കാടെ കാല് പിടിച്ചട്ട അവിടെ ഒരു ചാൻസ് റെഡി ആക്കിയത്……… ഇനി അവിടെയും ഇതുപോലെ ഒഴ്പ്പാൻ ആണ് ഉദ്ദേശം എങ്കി പൊന്നു മോനെ അജു നീ പിന്നെ ഇവിടെ നിക്കണ്ട…..
ഞാൻ അത് കേട്ട് തല താഴ്ത്തി ആണ് കിറ്റ് കൊണ്ട് അടുക്കളയിൽ പോയത് സുമി ദീദി എന്നെ നോക്കി ചിരിച്ചു….
അവിടെ ദോശ ചുടുന്ന ഉമ്മാനെ പോയി കെട്ടിപിടിച്ചു….
“””അല്ലാഹ് ആരാ ഇത് ഉമ്മിടെ മുത്ത് എണീറ്റോ….. എന്താ ഇത് കരായണേ….
ഞാൻ മുഖം എടുത്തു കൊണ്ട്