ആ കറുത്ത കൺമഷി ചെറുതായി മങ്ങിട്ടുണ്ട്… എന്നാലും ആ മുഖത്തിനു ഒരു പ്രേത്യേക ഭംഗി….. ഇണ്ട്….
ദീദി ദീദിടെ ഉമ്മിയുമായി കത്തി വെക്കാൻ പോയി…. ആ തക്കം നോക്കി ദീദിടെ വാപ്പ.
“”മോനെ എന്റെ കൂടെ ഒന്ന് വരോ…..
അജു :അതിനെന്താ വാപ്പ ….
ഞാൻ പോയി ദീദിടെന്നു താക്കോൽ വാങ്ങി….
സുമി :ടാ നീ എന്നെ കൊലക്കു കൊടുക്കോ.. ലൈസൻസും ഇല്ലാ …
അജു :എന്റെ പൊന്നു സുമി കുട്ടി…. അത് പറഞ്ഞപ്പോ ഉമ്മ ഇണ്ടെന്നു കാട്ടി.
അല്ല ദീദി… ഞാൻ വാപ്പയുമായി ഒന്ന് കറങ്ങീട്ടു വരാം നിങ്ങൾ കത്തി വെക്കു….
സുമി :ബെസ്റ്റ് വാപ്പ പോണത് എവിടെ ആണെന്ന് അറിയോ നിനക്ക്…..
അജു :എവിടെ ആയാലും എന്താ….
സുമി :എന്നാ മോൻ ചെല്ല്….
ഞാനും ദീദിടെ വാപ്പയും ഇറങ്ങി…. വണ്ടി പുള്ളി പറഞ സ്ഥലത്തു കൊണ്ട് നിർത്തി…. വേറെ എവിടേം എല്ലാ.. beveco ടെ മുൻപിൽ… ബെസ്റ്റ് അല്ലെങ്കിലും മലയാളി പോളിയല്ലേ…. പുള്ളി നൈസായി പോയി സാദനം വാങ്ങിച്ചു…. ഞാൻ ആ ടൈമിൽ രണ്ട് ഗോൾഡും വാങ്ങി പോക്കറ്റിൽ ഇട്ടു ആരും കാണാതെ വലിക്കാലോ….. പുള്ളി ഒരു പ്രേത്യേക ചിരി ഒക്കെ ചിരിച്ചു എന്റെ ബാക്കിൽ ഇരുന്നു……
ദീദിടെ വാപ്പ ആരോടെന്നില്ലാതെ പറഞ്ഞു..
“”വൈകീട്ട് പണി കൈഞ്ഞാൽ രണ്ടണ്ണം കീറണം …… എന്നാലേ എനിക്ക് ഒരിത് ഉള്ളു…
ഞാൻ ഉവ്വാ…… എന്നു പറഞ്ഞു തലകുലിക്കി……
എന്നിട്ടു പുള്ളി എന്റെ ചെവിട്ടിൽ
“”മരിമോനോട് പറയല്ലെട്ടോ…. നിനക്കു വല്ലതും വേണോ പൊറോട്ട ബീഫ് അങ്ങനെ വല്ലതും…
അള്ളോഹ് ….. ഒന്നും വേണ്ടേ……..
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ…. ദീദി ഇരുന്നു ചിരിക്കുന്നുണ്ട്….. ദീദിടെ ഉമ്മ പുള്ളികാരനെ നോക്കി കണ്ണുരുട്ടുന്നു…..
എന്നിട്ട് എന്നോട് ഒരു ചോദ്യം
“”എന്തിനാടാ മോനെ നീ ഈ മനുഷ്യന്റെ കൂടെ പോയെ ഇനി നീയും കുടിക്കോ…. ഞാൻ ഉത്തരം പറയാൻ വന്നു എങ്കിലും അതിനു മറുപടി പറഞ്ഞത് ദീദിയാണ്..
“”അയ്യേ എന്റെ കുഞ്ഞു കുടികേം ഇല്ലാ വളിക്കേം ഇല്ലാ എന്നു പറഞ്ഞു ഒരു മാതിരി ആക്കിയ ഒരു നോട്ടവും….