ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]

Posted by

“പതുക്കെയിരിക്ക് ” ഞാൻ അവളെ ടോയ്‌ലെറ്റിന് മുകളിലിരുത്തി. ആ നീലപ്പാവാട ഒന്ന് നേരെയാക്കി അവൾ എൻറെ മുഖത്തു നോക്കിയപ്പോ ഞാൻ തലവെട്ടിച്ചു.നേരെ തിരിഞ്ഞു നിന്നു.

“എടീ അച്ചു നീ ഷണ്ടിയുടുത്തിലായിരുന്നോ ” നേരത്തെ ഷണ്ടിയിൽ മൂത്രമൊഴിക്കുമെന്ന് പറഞ്ഞവളല്ലേ ഇവൾ?

“ഇല്ലടാ ഇടക്കിടക്ക് പോകണ്ടി വരുമല്ലോന്ന് ഓർത്തു.ഇട്ടില്ല ”

“അപ്പൊ നീ നേരത്തെ പറഞ്ഞതോ ”

“അത് ഞാൻ വെറുതെ പറഞ്ഞതല്ലേ, വേഗം ഒഴിക്കാൻ വേണ്ടി ”

“ഓഹോ അപ്പൊ നിനക്ക് വെറുതെ ഓരോന്നു പറയമല്ലേ? ഞാൻ നേരത്തെ തമാശ പറഞ്ഞതിന് അവൾ കണ്ണുനിറചിരിക്കുന്നു.”

“നീയൊന്ന് പോടാ ആ കണ്ണുനിറച്ചതും എന്റെ അഭിനയമായിരുന്നു. ഇ ഹ ഹ ഹ….. ഇതൊന്നുമറിയാത്ത പൊട്ടൻ”അവളുടെ ആ കാടൻ ചിരി ചേ!! അതവൾ അഭിമയിക്കുകയായിരുന്നോ. കുറച്ചുകൂടെ അവിടെന്ന് കളിപ്പിച്ചാൽ മതിയായിരുന്നു.

“എന്നാൽ ഒന്ന് ഞാൻ പറയട്ടെ അഭിനയം പക്കാ ബോറായിരുന്നു.പിന്നെ നിന്നെ വിഷമിപ്പിക്കേണ്ടല്ലോന്ന് വിചാരിച്ചു പറയാഞ്ഞ” വിട്ടുകൊടുക്കാതെ ഞാൻ തിരിച്ചടിച്ചു.

“നീ പോടാ ചെള്ളുചെക്കാ ” അവൾ ഫ്ലഷ് ടാങ്കിന് മുകളിലിരുന്ന ഒരു ചെറിയ ഷംബൂ ബോട്ടിലെടുത്തു എന്റെ നേർക്ക് എറിഞ്ഞു. ഇടതുകൈകൊണ്ടായതുകൊണ്ട് തന്നെ അത് എന്റെ മേത്തേ കൊണ്ടില്ല.തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് വന്നു വീണപ്പോഴാണ് ഞാൻ അത് കണ്ടത്.

“ചെള്ളു ചെക്കൻ നിന്റെ ഓൻ ” അവൾ ബോട്ടിലെറിഞ്ഞ ദേഷ്യത്തിൽ ഞാൻ ചീറി.

“അതുതന്നെയാടാ……പ……” അവൾ മുഴുവനാക്കാതെ വിക്കി. ഞാൻ പെട്ടന്ന് തല തിരിച്ചു.

“എന്ത്?”         അവൾ ശിലപോലെ നിന്നു. മുഖം വിളറി വെളുത്തിരിക്കുന്നു.

“നീയെന്താ ഇപ്പം പറഞ്ഞത് ” അവള് പറഞ്ഞത് വ്യക്തമാവാതെ ഞാൻ ആ മുഖത്തു നോക്കി.

“നീ ഒന്ന് മിണ്ടാതിരിക്കുവോ കിച്ചൂ.എനിക്ക് കോണ്സെന്ട്രേഷൻ കിട്ടണില്ല ”        അവൾ വിഷയത്തിൽ നിന്ന് തെന്നിമാറുകയാണോ? കുറേ നേരമായിട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് അവളുടെ ഒരു പരുങ്ങൽ. ഇടക്കുള്ള ആ നോട്ടത്തിൽ എന്തെക്കെയോ ഒരു വശപ്പിശക് ഹാ കണ്ടുപിടിക്കാം.ഇവളെങ്ങട്ടും ഓടിപ്പോവില്ലല്ലോ.

“ഹേ ഇത്രനേരായിട്ടും നീ ഒഴിച്ചില്ലേ നീയാരെ ക്കാത്തു നിൽക്ക ”

“എന്റെ കിച്ചൂ ഇത് പോണ്ടേ…. കുറേ നേരം പിടിച്ചു നിന്നിട്ടാണെന്ന് തോന്നുന്നു. “അവളുടെ സ്ഥിരം കണ്ണുരുട്ടിയുള്ള നോട്ടം എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *