ഞാനും എന്‍റെ ചേച്ചിമാരും 3
Njaanum Ente chechimaarum Part 3 | Author : Raman
[ Previous Part ]
അരോചകമാണെങ്കില്‍ തുറന്നു പറയുക.
തലപെരുക്കുന്നുണ്ടായിരുന്നു.ഹൃദയത്തിൽ കത്തികേറ്റുന്ന വേദന. വരണ്ട വൈകുന്നേര കാറ്റിൽ മനസ്സാടിയുലയുന്ന പോലെ.കണ്ണുകലങ്ങുന്ന പോലെ.ക്ലോക്കിലോടുന്ന സൂചിയും നിരത്തിലോടുന്ന ബുള്ളറ്റും ഹൃദയത്തിനൊപ്പം മുരണ്ടു.അവ ചുമരിൽ തട്ടി തെറിച്ചു.ഹാളിലെ സോഫയിൽ ഒഴിഞ്ഞ മനസ്സുമായി ഞാനിരുന്നു.അച്ചുവിനെ സമീപിക്കാൻ മനസ്സനുവദിക്കുന്നില്ല. ചെയ്തത് എത്ര ന്യായീകരിച്ചാലും തെറ്റ് തന്നെയാണ്. അതിനെന്നെ എങ്ങനെ ശിക്ഷിക്കാണോ??. ഒന്ന് മിണ്ടിയിരുന്നെങ്കിൽ. ആ ഉണ്ടക്കണ്ണ് മിഴിച്ചുള്ള നോട്ടമെങ്കിലും കിട്ടിയിരുന്നെങ്കിൽ. ഇനിയെന്നോട് അവളാ സ്നേഹ കാണിക്കുമോ. അടുത്ത് വരുമ്പോൾ ശരീരത്തിലേക്ക് കണ്ണുകൾ നീളുന്നൊന്നവൾ നോക്കില്ലേ? ദേവുവിനോട് എല്ലാം പറയണോ? പറഞ്ഞു കഴിഞ്ഞാൽ അവളും എന്നെ അതേപോലെ കാണില്ലേ?. പറയാതിരുന്നാൽ നാളെ അച്ചുവിന്റെ മാറ്റം അവൾ കണ്ടുപിടിക്കില്ലേ?. എല്ലാം ആലോചിക്കുമ്പോഴേക്ക് തല വലിഞ്ഞു മുറുകുന്നു.
മടിച്ചു മടിച്ചു ഞാനാ റൂമിലേക്ക് ചെന്നു.അവളുറങ്ങുകയായിരുന്നു.വൈകുന്നേരത്തെ വെയിൽ അലസമായി അവളിലൂടെ ഇഴഞ്ഞു. അര വരെ പുതപ്പുണ്ടായിരുന്നു ആ കാലുകൾ എന്നെ കാണിക്കാതിരിക്കാനായിരിക്കും. മനസ്സിലൊരു കുത്തുകിട്ടിയപോലെ. കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ ഇടതുവശം ചേർന്ന് ഞാൻ ആ കാലിൽ പിടിച്ചു
“സോറി ചേച്ചി ഞാൻ……”
……ഠപ്പേ…….
പിന്നൊന്നും ഓർമയില്ല. ഒരു മൂളൽ മാത്രമേ എന്നിൽ നിന്നും പുറത്തുവന്നിട്ടുള്ളു. കറങ്ങുന്ന ഫാൻ കാണാം അപ്പോൾ ഞാൻ കിടക്കണോ. അടിവയറിൽ ഒരു മരവിപ്പ് പോലെ.കയ്യിലൊരു ചെറിയ വേദന ഇനി വല്ല സ്വപനവുമാണോ.കണ്ണിലെ മങ്ങലൊന്ന് നിന്നപ്പോ ഞാൻ നിലത്താണ്. ഇവിടെയെങ്ങനെ ഞാൻ….തല ഒന്നു കുടഞ്ഞുയുയർത്തിയപ്പോൾ ഉണ്ടക്കണ്ണിൽ ദഹിപ്പിക്കാനുള്ള ദേഷ്യവുമായി അച്ചു .അപ്പോൾ അവളെന്നെ ചവിട്ടിയതാണ്. ഇത്രക്ക് വെറുപ്പായോ എന്നോട് എന്റെ കണ്ണിലൂടെ വെള്ളം കുതിച്ചൊഴുകി. കൂടെ അടിവയറ്റിലെ വേദനയും. അവൾക്കെന്നോടൊരിക്കലും ക്ഷെമിക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി.നിറഞ്ഞ കണ്ണുകൾ ഒന്നുയർത്തിയപ്പോൾ അവൾ വാ തുറന്നു.
“നിനക്ക് പൊട്ടിയ കാൽ തന്നെ പിടിക്കണോടാ പട്ടി… എന്റമ്മേ… …ഞാൻ സ്വർഗം കണ്ടു പോയി. അവന്റെ അമ്മൂമ്മേടെ ഒരു കരച്ചിൽ. നിനക്ക് ഈ ഇടതുകാൽ പിടിച്ചാൽ പോരെ “