“നീ എ..എ..ന്ത് പറയും ”
“എന്താടാ നീ വിക്കുന്നത് പേടിയുണ്ടല്ലേ?”
“പേടിയോ……എനിക്കോ ഒന്ന് പോടീ…. അവൾക്കേ…അവൾക്ക് ..നിന്നെക്കാളും സ്നേഹം എന്നോടുണ്ട്. ഞാൻ പറഞ്ഞാൽ അവൾ അത് പോലെ വിശ്വസിക്കുകയും ചെയ്യും നിനക്കെന്നേ ഒന്നും ചെയ്യാൻ കഴിയില്ലെടി മഞ്ഞ തവളെ..”
“എടാ തെണ്ടി ചെക്കാ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ആ പേരു വിളിക്കരുതെന്ന്.ഇതും ഞാൻ ദേവുവിനോട് പറയുമെടാ പട്ടി ”
അച്ചുവിന്റെ മൂക്ക് വരെ ചുമന്നു. അവൾ ഇടതു കൈ പൊക്കി അടിക്കാൻ നോക്കിയെങ്കിലും വിതക്ത മായി ഒഴിഞ്ഞു മാറി.ഞാൻ പണ്ട് അവളെ കളിയാക്കിയിരുന്ന പേരാണ് മഞ്ഞ തവള അവൾ മഞ്ഞളു തേച്ചു നടന്നപ്പോൾ എനിക്ക് കിട്ടിയ പേരാണ്. ദേവു പിന്നെ വിളിക്കരുതെന്ന് പറഞ്ഞപ്പോ ഞാൻ നിർത്തി. പക്ഷെ ചിലസമയങ്ങളിൽ അത് കേറി നാക്കിലെത്തും.
“എടാ നാളെ അവൾ ഇങ്ങു വരട്ടെ നീയെന്റെ അമ്മിഞ്ഞക്ക് കേറി പിടിച്ചില്ലേ അത് ഞാൻ പറയുമെടാ, അവളെ കയ്യിൽ നിന്ന് അടി വാങ്ങിപ്പിച്ചിട്ടേ എനിക്ക് ഇനി സമാധാനമുള്ളു “ഞാൻ ഒന്ന് വിറച്ചു
“ചേച്ച്യേ “വായിൽ കേറി ആരോ വിളിച്ചപോലെ തോന്നി. ദയനീയമായിരുന്നു വളരെ ദയനീയം.പെട്ടന്നുതന്നെ ഞാൻ ടോൺ മാറ്റി.
“എടി നമുക്ക് ചീച്ചി മുള്ളണ്ടെ ഇങ്ങനെ പിടിച്ചു കിടന്നാലേ എന്തേലും അസുഖം വരും വാ എണീക്ക് ” എടുതു കൈ ആദ്യമേ ഞാൻ പിടിച്ചിരുന്നു. അത് വിട്ടു കൊടുത്താൽ അടിയുറപ്പാ.അവളെന്റെ പുറം പൊളിക്കും.എത്ര തവണ ഒരു ദയയുമില്ലാതെ അവളെന്നെ തല്ലിയിരിക്കുന്നു.
“വേണ്ടടാ വേണ്ട എനിക്ക് ഒരു ദൃതിയുമില്ല, ഞാൻ ഇവിടെക്കിടന്ന് മുള്ളിക്കോളാം നാളെ ദേവൂവന്ന് ഇതല്ലാം നേരിട്ട് കാണടട്ടെ, നീയെന്റെ അമ്മിഞ്ഞക്ക് പിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രെമിച്ചെന്നും ഭക്ഷണം പോലും തന്നില്ലെന്നും ഞാൻ പറഞ്ഞോളാം” അവൾ ഒറ്റ ശ്വാസത്തിൽ അത് മൊത്തം പറഞ്ഞപ്പോ എന്റെ കണ്ണു തള്ളി.
“പീഡിപ്പിക്കാനോ….”
“ഹാ പീഡിപ്പിക്കാൻ ” അവൾ സിമ്പിലായി കൈ മലർത്തി.നല്ല ദേഷ്യത്തിലാണ് കക്ഷി ഇനിയും ബലം പിടിച്ചുനിന്നാൽ.ചിലപ്പോ അവൾ ഇതിനപ്പുറവും നാളെ പറയും. സോപ്പിടുക തന്നെ, ഞാൻ അവളിലേക്ക് കുറച്ചു ചേർന്നുനിന്നു.