വേദനയിലവള്‍ പൊട്ടി കാറിയതും എന്താ ഇപ്പോ സംഭവിച്ചേ എന്ന രീതിയിൽ ഞാൻ നിന്നു. അര വരെ പുതപ്പുണ്ടായത് കൊണ്ട് ഞാൻ രണ്ടു കാലിലും കേറി പിടിച്ചോ?.ആ സമയത്ത് അതൊന്നും ആലോചിച്ചില്ലല്ലോ. പാവം വേദനിച്ചു കാണും. ആ കണ്ണ് നിറഞ്ഞിട്ടില്ലേ?.ഞാൻ ഒന്ന് എഴുന്നേറ്റു.
“ചേച്ചി ഞാൻ…..” അവളുടെ അടുത്തേക്ക് നീങ്ങിയതും നിൽക്കെന്ന് അവൾ കൈകൊണ്ട് കാണിച്ചു.
“ആദ്യം നീ കാലു പിടിക്ക്….” പുതപ്പിനുള്ളിലെ ഇടതുകാൽ വെളിയിലേക്ക് വച്ചുകൊണ്ട് അവൾ കൊരച്ചു. ഒരാൾക്ക് ഇങ്ങനെയും മാറാൻ പറ്റുമോ?.എന്റെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞു. മുട്ടുകുത്തിയിരുന്ന ഞാൻ ആ കണ്ണുകളിൽ നോക്കിയപ്പോൾ അവൾ ഒന്ന് കണ്ണ് എന്നിൽ നിന്നും തിരിച്ചു . തുറന്ന കണ്ണിൽ എന്തായിരുന്നു? ഒരു കുസൃതി മിന്നിമാഞ്ഞോ?.അതോ തോന്നലാണോ?.
ആ തണുത്ത കാലു ഞാൻ രണ്ടു കൈകൊണ്ടും കൂട്ടി പിടിച്ചപ്പോൾ അറിയാതെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ആ കാലിൽ വീണു. വിരലുകൾക്കിടയിലൂടെ അവ താഴേക്ക് വീണപ്പോ. മുകളിൽ നിന്ന് ഉത്തരവവ് വന്നു.
“നിന്ന് കരയാനല്ല ആ കാലൊന്ന് ഉഴിയ്. നിന്നെ ചവിട്ടിയിട്ട് എന്റെ കാലു വേദനക്കുന്നു ” പൗരുഷ മായിരുന്നു ഒരിക്കലുംകേട്ടിട്ടില്ലാത്ത അത്ര ശക്തം. എനിക്കങ്ങു ചത്താൽ മതിയെന്നായി. ഒരിക്കലും അവളിൽ കണ്ടിട്ടില്ലാത്ത തരം വേഷപ്പകർച്ച.ആ സൗര്യം.വാക്കുകളിലെ ആ മുഴക്കം. കാലുകളിലൂടെ കൈകളിഴയുമ്പോഴും മനസ്സു മരിച്ചിരുന്നു. ഏറ്റവും വലിയ അപമാനമേറ്റതുപോലെ എനിക്ക് തോന്നി.
“മതി..” സൗര്യമുള്ള വാക്കുകൾ. ചെവിയിൽ ആണി തറക്കുന്ന പോലെ .ഞാൻ തിരിഞ്ഞു നടന്നു.കണ്ണുകാണാൻ വയ്യ. എവിടേക്കെങ്കിലും ഓടിപ്പോവണമെന്ന് തോന്നി. കാലുകൾ വിറച്ചിരുന്നു.
“നിക്കട ” വീണ്ടും ആ ശബ്ദത്തിലെ മൂർച്ച. പാതങ്ങൾ തറച്ചു പോയി.
“ഇങ്ങട്ട് തിരിയാടാ” ശ്വാസം നിലക്കുമെന്ന് തോന്നി.തൊണ്ട വറ്റി.ഹൃദയത്തിന്റെ മുഴക്കം.തിരിയാൻ കുറച്ചു സമയമെടുത്തു. തല താഴ്ന്നുതന്നെയായിരുന്നു.
“ന്നോട് ദേഷ്യ ” പറന്ന കിളികൾ തിരിച്ചു വന്നു വീണ്ടും പറന്നു. കുസൃതി ഒളിപ്പിച്ച വാക്കുകൾ. നിറഞ്ഞടഞ്ഞ കണ്ണുകൾ തള്ളിതുറന്നു കൊണ്ട് ഞാൻ ആ മുഖത്തുനോക്കി. ചിരിച്ച കളിയൊളുപ്പിച്ച മുഖവുമായി അച്ചു. ആ വാക്കുകൾ മാത്ര മതിയായിരുന്നു. ആ ഒരു നോട്ടം മാത്രം മതിയായിരുന്നു.വീണുടഞ്ഞു പോയ എന്നെ തിരിച്ചു കൊണ്ടുവരാൻ. പൊട്ടികരഞ്ഞുകൊണ്ട് ഞാൻ അവളുടെ ബെഡിലേക്ക് കേറി.