‘എടീ പറയെടീ ഇന്നെ വെറുതെ ബേജാറാക്കല്ലെ’
‘ഞാന്‍ ഉമ്മാന്റെ ചെവീലു പറയാം’
‘ആ ന്നാ പറയ്’
ഖദീജ ചെവി കൂര്‍പ്പിച്ചു റജീന രണ്ടു കയ്യും പൊത്തിപ്പിടിച്ചു കൊണ്ടു ഉമ്മാന്റെ ചെവിയില്‍ കാര്യം പറഞ്ഞു.കാര്യം പറഞ്ഞു കഴിഞ്ഞപ്പം പെട്ടെന്നു ഖദീജ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
‘അയീ ഇതാപ്പൊ കാര്യം ഇതിനാപ്പൊ ന്റെ പുന്നാര മുത്തു കരഞ്ഞതും വെഷമിച്ചതും.’
സാജിതയുടെ താടി പിടിച്ചു പൊക്കിക്കൊണ്ടു ഖദീജ ചോദിച്ചപ്പോള്‍ മും കൊടുക്കാതെ അവള്‍ വീണ്ടും തല താഴ്ത്തി.കാര്യം എന്തെന്നറിയാതെ ബീരാന്‍ കണ്ണു മിഴിച്ചു നോക്കി.
‘എന്റിക്കാ ന്താ മ്മടെ കുട്ടീന്റെ പ്രശ്‌നം ന്നറിയൊ’
‘ഇല്ല ഇങ്ങളു പെണ്ണുങ്ങളു കൂട്ടം കൂടി നിന്നു എന്തൊക്കേയൊ പറയണുണ്ടു പക്ഷേങ്കിലുഇനിക്കൊന്നും മനസ്സിലായീല ന്താ കദീസുമ്മാ പ്രശ്‌നം.’
‘അതിക്കാ ഓരു രണ്ടാളും കൂടി ഒരു പണി ചെയ്തു വെച്ചിട്ടുണ്ടു.’
അതു ബാക്കി പറയാന്‍ സാജിത സമ്മതിച്ചില്ല പെട്ടന്നു എവിടുന്നൊ കിട്ടിയ ധൈര്യത്തിലു സാജിത ഖദീജയുടെ വായപൊത്തിപ്പിടിച്ചു.
‘ഉമ്മാ പ്ലീസുമ്മാ പറയല്ലെ ഉമ്മാ പറയല്ലെ ഇനിക്കു ചമ്മലാണു.’
‘അതു പറയാതിരിക്കാന്‍ പറ്റൂല മോളെ ചമ്മലു കൊണ്ടു കാര്യമില്ല ആസ്പത്രീലു ചെന്നാപ്പിന്നെ അയിലും ചമ്മലു കാണേണ്ടി വരും.’
അതു കേട്ടപ്പൊ സാജിതയുടെ കൈ ഒന്നയഞ്ഞു.
‘എടീ എന്താ ആസ്പത്രീലു പോണ കാര്യം പറഞ്ഞതു .’