അന്ന് ഞാനും സോഫിയയും കൂടെ ഇരുന്നു ഡിസ്കസ് ചെയ്യുകയും വർക്ക് ചെയ്യുകയും ചെയ്തു…മൂന്നു പേരും കൂടെ കുറച്ചു നേരം സംസാരിക്കുകയും കുറച്ചു തമാശയൊക്കെ പറഞ്ഞു ഇരിക്കുകയും ചെയ്തു…അങ്ങനെ വൈകുന്നേരം വർക്ക് കഴിഞ്ഞു അവർ എല്ലാവരും പോയി…….
അങ്ങനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞു….ഒന്നിച്ചു ഡിസ്കസ് ചെയ്തു തീർക്കേണ്ട ഒരു വർക്കായിരുന്നു അത്…ബെന്നിയേട്ടനും അത് അറിയാവുന്നത് കൊണ്ട് അങ്ങേരു തന്നെയാണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞതും….
ഗൂഗിൾ മീറ്റിൽ ഡിസ്കസ് ചെയ്യുന്നതിന് പകരം എന്നോട് അവിടെ അവരുടെ വീട്ടിൽ പോയി അവിടിരുന്നു വർക്ക് ചെയ്തൂടെ എന്നു ചോദിച്ചു…എനിക്കും സന്തോഷം തോന്നി…ഒറ്റക്ക് ഇരുന്നു ബോറടിക്കില്ല,സംശയം എന്തെങ്കിലും ഉണ്ടങ്കിൽ തീർത്തു തരാൻ ആളുകളും ഉണ്ടല്ലോ..
ബെന്നിയേട്ടൻ ഉള്ളത് കൊണ്ട് തന്നെ മുകളിലത്തെ റൂമിൽ ഇരുന്നാണ് ഞങ്ങൾ എല്ലാവരും വർക്ക് ചെയ്തത്. താഴെ മക്കൾസിനു ടിവി കാണുന്നതും അവരുടെ ബഹളവും കൊണ്ട് അവിടെ ഇരിക്കാൻ പറ്റില്ല….
അങ്ങനെ മൂന്നു നാലു ദിവസം കഴിഞ്ഞു…ചില നേരങ്ങളിൽ അവിടുന്നു തന്നെ ഫുഡ്ഡു കഴിക്കും..അല്ല കഴിപ്പിക്കും..,അല്ലാത്തപ്പോ ഞാൻ റൂമിൽ വന്നു ഫുഡ് ഉണ്ടാക്കി കഴിച്ചിട്ട് വീണ്ടും പോകും…
ഇതിനിടക്ക് ഒന്നു രണ്ടു തവണ വർക്കിനടക്കു ബെന്നിയേട്ടൻ പുറത്തു പോയിരുന്നു….ഫ്രണ്ട്സ് വിളിച്ചിട്ട് പോയത് കൊണ്ടു തന്നെ വരാനും ഒരുപാട് സമയം എടുത്തിരുന്നു..വീട്ടിൽ മക്കൾസ് ഉള്ളത് കൊണ്ടോ സോഫിയയെ വിശ്വാസം ഉള്ളത് കൊണ്ടോ എന്തോ ഞങ്ങളെ രണ്ടു പേരും ബെന്നിയേട്ടൻ ഇല്ലാത്തപ്പോൾ ഒന്നിച്ചിരുന്നു വർക്ക് ചെയ്യുന്നതിൽ ഒന്നും മൂപ്പർക്ക് ഒരു പ്രശ്നവും ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല…
രണ്ടു പേരും മാത്രമാവുന്ന സമയങ്ങളിലും അല്ലാതെയും ഞാനും സോഫിയയും കൂടുതൽ സംസാരിക്കുകയും നല്ലവണ്ണം കമ്പനി ആവുകയും ചെയ്തു…പക്ഷെ ഈ നിമിഷം വരെ സോഫിയയോട് വേറെ ഒരു താത്പര്യവും എനിക്ക് തോന്നിയിട്ടില്ല….
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നല്ലേ പണ്ട് നമ്മുടെ വിജയേട്ടൻ പറഞ്ഞത്…അങ്ങനെയൊരു സമയം വരുമായിരിക്കും..
മിക്ക ദിവസവും ഞാൻ ഇവിടെ എത്തുമ്പോഴേക്കും എന്റെ ഫോൺ മക്കൾസ് വാങ്ങും.പിന്നെ ഗെയിo കളിയോട് കളി തന്നെ…അങ്ങനെ ഒരു ദിവസം ഗെയിo കളി കുറച്ചു കൂടിയപ്പോൾ സോഫിയ ഫോൺ പിടിച്ചു വാങ്ങി എനിക്ക് തരാനായി കൊണ്ടു വന്നു…ഞാനും ബെന്നിയേട്ടനും അപ്പൊ മുകളിൽ റൂമിൽ ഇരുന്നു വർക്ക് ചെയ്യുകയായിരുന്നു…