അന്ന : അവനെ കുറിച്ച് ഒന്നും അറിയാതെ എങ്ങനാടി ചാടികേറി മറുപടി പറയുന്നേ.
രേവതി : അതും ശരിയാ.
അന്ന : അതും അല്ല വീട്ടിൽ എങ്ങാനും ഈ പ്രണയം മണ്ണാങ്കട്ട വല്ലോം അറിഞ്ഞാൽ അച്ചാച്ചൻ എന്നെ കൊല്ലും. എനിക്ക് പേടിയാ അത് ഓർക്കുമ്പോൾ.
രേവതി : നീ അത് വിട് വീട്ടുകാർ പിന്നത്തെ കാര്യം അല്ലെ.
അപ്പോഴാണ് അന്നയുടെ മൊബൈൽ റിങ് അടിക്കാൻ തുടങ്ങിയത്. അവൾ മൊബൈൽ എടുത്തു നോക്കി “അമ്മ കാളിംഗ് ”
അന്ന : ഹലോ അമ്മ
അമ്മ : മോളെ നീ ഈ ആഴ്ച ലീവ് എടുത്തു വരുമെന്ന് പറഞ്ഞിട്ട് എന്തായി.
അന്ന : അത് അമ്മ ഇവിടെ വർക്ക് കുറച്ച് തീർക്കാൻ ഒണ്ട്. അടുത്ത വീക്ക് മൊത്തം ലീവ് ആണ് അപ്പോൾ ശനിയാഴ്ച ജോജിയെ ഇങ്ങോട്ട് അയക്ക്.
അമ്മ : ശരി മോളെ, അവനെ പറഞ്ഞുവിടാം.
അന്ന : എന്നാൽ ഓക്കേ അമ്മ ഞാൻ ഫുഡ് ഉണ്ടാക്കുവാ ബൈ.
അവൾ ഫോൺ വെച്ചു അടുക്കളയിലേക്ക് പോയി അവിടെ രേവതി കറിക്ക് അരിയുകയായിരുന്നു.
രേവതി : മോളുസേ നീ എന്ത് തീരുമാനിച്ചു മറുപടി പറയാൻ
അന്ന : എനിക്കറിയില്ല ആലോചിക്കണം. ഒരുതരം കൊടുക്കണം ഇപ്പോളല്ല വീട്ടി പോയിവന്നിട്ട്.