വിഷ്ണു : അത് അന്ന ഒള്ളത് കൊണ്ടല്ലേ
രേവതി : അപ്പോൾ അവളെ പേടി ഉണ്ടല്ലേ
വിഷ്ണു : അതുകൊണ്ടല്ല അവൾ ആരേം വകവെക്കാതെ വല്ലോം വിളിച്ചു പറഞ്ഞാൽ നമ്മുടെ ഇമേജ് പൊകുലേ അതാ. നമുക്ക് ഒരു കാപ്പി കുടിച്ചാലോ രേവതി.
രേവതി : അതൊന്നും വേണ്ട ആരേലും കണ്ടാൽ എനിക്ക് പേടിയാ
വിഷ്ണു : ആരും കാണില്ല, ഇനി കണ്ടാൽ തന്നെ നമ്മൾ ഇഷ്ടത്തിലാണ് കല്യാണം കഴിക്കാൻ പോകുവാന് പറയണം.
രേവതി : എന്നാലും അതൊന്നും വേണ്ട ( രേവതി ഇഷ്ട്ടമല്ലാതെ നിന്നു)
വിഷ്ണു കുറെ നിർബന്ധിച്ചപ്പോൾ അവൾ കോഫി ഷോപ്പിലേക്ക് പോകാൻ തയാറായി. അങ്ങനെ കോഫി കുടിച് അവർ പിരിഞ്ഞു. എന്നും അന്ന രേവതിയെ വിളിച്ചു അവളുടെ സുഖ വിവരങ്ങൾ അന്വേഷിച്ചു പോന്നിരുന്നു. അതുപോലെ തന്നെ എന്നും ജോലി കഴിഞ്ഞു വിഷ്ണുവും രേവതിയും കോഫി ഷോപ്പിൽ ഒന്നിച്ചുകൂടിയിരുന്നു. അങ്ങനെ രേവതിക്ക് ലീവ് ഉള്ള ശനിയാഴ്ച്ചവന്നു. തിങ്കളാഴ്ച്ച അന്നയും എത്തും. വിഷ്ണു രേവതിയെ നിർബന്ധിച്ചു ബീച്ചിൽ പോകുവാൻ റെഡിയാക്കി. ഒരു 10 മണിക്ക് അവൻ വരാം എന്ന് പറഞ്ഞു.
അങ്ങനെ അവൾ കുളിച് ഫ്രഷായി ഒരുങ്ങി അവനെയും കാത്ത് നിന്നു.
10 മണിക്ക് അവൻ ഒരു ബായ്ക്കുമായി വന്നു. രേവതിക്ക് അതിൽ കയറാൻ ഒരു മടി ഉണ്ടാരുന്നു ജീവിതത്തിൽ അപ്പു അല്ലാതെ ഒരുആളുടെയും ബൈക്കിൽ അവൾ കയറിയിട്ടില്ല. അവൾ മടിച്ചുമാടിച്ചു അതിനു പുറകിൽ കയറി.
വിഷ്ണു : എന്നാൽ പോകുവല്ലേ ബീച്ച്ലേക്ക്.