അപ്പോൾ ആയിരുന്നു എബി യും ഗംഗ്‌സും വന്നത്.
“എന്താ മോളെ ഇവിടെ ചുറ്റിപറ്റി നടക്കുന്ന.
ആരെ അന്വേഷിച്ചാണ് നടക്കുന്നത് ഞാൻ മതിയോ നിനക്കു പിന്നെ നിന്റെ റേറ്റ് എത്രയ.
അത് കേട്ട് കൂടെ ഉള്ളവന്മാർ പൊട്ടിച്ചിരിച്ചു.
ബസ്റ്റഡ് എന്ന് വിളിച്ചുകൊണ്ടു ഞാൻ അവന്റെ കരണം നോക്കി ഒന്നു കൊടുത്തു.
പിന്നെ അത് വലിയ അടിയായി. അത് നടന്ന കൊണ്ടു ഇരുന്നപ്പോൾ ആയിരുന്നു നീ ഇടയ്ക്ക് കേറിയത്.
അത് കൊണ്ടു അല്ലേ നിനക്കു അടി കിട്ടിയത്.
അത് നിനക്കു കിട്ടിയപ്പോൾ എനിക്ക് ഒരു സന്തോഷം ഉണ്ടായിരുന്നു.
എന്ത് എന്നാൽ നീ എന്നോട് ഇത്ര നാളും മിണ്ടാത്തതിന്റെ ശിക്ഷ ആയിട്ടു ആണ് ഞാൻ അതിനെ കണ്ടത് തന്നെ.
പ്രിൻസിപ്പലിനെ മുൻപിൽ എന്നെ സപ്പോർട്ട് ചെയ്തപ്പോൾ എനിക്ക് നിന്നേ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം എന്ന് ഉണ്ടാരുന്നു.
അത് എല്ലാം കഴിഞ്ഞ് നീ വീട്ടിൽ വന്നപ്പോൾ നിന്റെ മുറവ് കണ്ടു എനിക്ക് നോവ് തോന്നി ആയിരുന്നു.
പക്ഷേ അപ്പോഴും നിനക്കു വേദികയെ കുറിച്ച് മാത്രം ആണ് സംസാരിച്ചത് തന്നെ.