മൗനരാഗം 3
Maunaraagam Part 2 | Author : Kamukan
ദീപു പറയുമെന്നു എനിക്കൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല… അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെയാണല്ലോ… പക്ഷെ ഇത് എന്നെ തീർത്തും ഞെട്ടിച്ചു കളഞ്ഞു….
എന്നാൽ അമ്മാവന്റെ മുഖത്ത് വളരെയധികം സന്തോഷം ….. പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയ അമ്മാവനെ നിരാശനാക്കാൻ എന്നെകൊണ്ട് സാധിക്കില്ലായിരുന്നു….
“എനിക്കും സമ്മതം…” അമ്മാവൻറെ കൈ ചേർത്തു.
തുടരുന്നു വായിക്കുക,
കൊണ്ടു ഞാൻ പറഞ്ഞു.
അത് കേട്ടപ്പോൾ അമ്മാവന്റെ മുഖത്ത് പുഞ്ചിരി വിരഞ്ഞു.
ഒരു പിതാവിന്റെ ചാരിതാർത്ഥ്യം ഉണ്ടായിരുന്നു അ ചിരിയിൽ.
നാലുവയസുമാത്രം പ്രായമുള്ള എന്നെയും ചേർത്ത് ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന അമ്മക്ക് പിന്നീട് അങ്ങോട്ട് താങ്ങായി ഉണ്ടായിരുന്നത്യും അച്ഛന്റെ സ്ഥാനത്തു ഞാൻ കാണുന്നതും ബഹുമാനിക്കുന്നതുമായ മനുഷ്യൻ ആണ് എന്റെ അമ്മാവൻ.
അ മനുഷ്യൻ എന്ത് പറഞ്ഞാലും ഞാൻ കേക്കും വേണമെങ്കിൽ മരിക്കണമെന്ന് പറഞ്ഞ പോലും ഞാൻ മരിക്കും.
അത്ര സ്നേഹവും ബഹുമാനമാണ് എനിക്ക് എന്റെ അമ്മാവനോട്.