മൗനരാഗം 3 [fan edition] [Kamukan] [climax]

Posted by

ഇനി വധുവിനെ വിളിച്ചോളൂ ” ശാന്തി  പറഞ്ഞു.

 

കുറച്ചു  കഴിഞ്ഞ്   ചുവന്ന മംഗല്യപുടവ ധരിച്ച്, സർവ്വാഭരണ വിഭൂഷിതയായി കയ്യിൽ ഒരു താലവുമേന്തി    ദീപു   അമ്മയുടെയും   അമ്മായിയുടെയും  കൂടെ   തല കുനിച് അവൾ മണ്ഡപത്തിലേക്ക് കടന്നു വന്നു.

 

അവൾ   അ സാരിയിൽ  അതി   സുന്ദരി  ആയിരുന്നു.അവൾക്കു പിന്നെ ഏതു ഡ്രസ്സ് എടുത്തിട്ടാലും അതിന്റെതായ ലുക്ക് ഉണ്ടാകും…. സം പീപ്പിൾ ബോൺ വിത്ത് ദാറ്റ് അഡ്വാൻറ്റേജ്…. ലക്കി ദെം…

 

അത്   ചിന്തിച്ചു  ഇരുന്നപ്പോൾ  അവൾ വന്ന് എന്റെ അരികിൽ ഇരുന്നു. ശാന്തി എന്തക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു അവസാനം താലി എടുത്തു കെട്ടിക്കോളാൻ പറഞ്ഞു. കെട്ടിമേളം മുഴങ്ങി ഞാൻ ആ താലി എടുത്ത് അവളുടെ കഴുത്തിനു നേരെ നീട്ടി.

 

അപ്പോൾയും  അവളിൽ   അവളുടെ  സ്ഥിര സ്ഥായി ഭാവം (പുച്ഛം) ആയിരുന്നു.

 

വേദിക അവളുടെ മുടി പൊക്കി തന്നു, കൊട്ടിന്റേം കുരവയുടേം അകമ്പടിയോടെ  ഞാൻ   അവളുടെ   കഴുത്തിൽ   താലി  ചാർത്തി.

 

ഇതെല്ലാം കണ്ടു  തന്റെ    സങ്കടം ഉള്ളിൽ ഒതുക്കി കൊണ്ട്  ആണ്   വേദിക   അ മുഹൂർത്തം  കണ്ടത്.

 

ഇതു   ഒന്നും  അറിയാതെ   ആണ്  അച്ചു   ദീപുവിനെ   താലി    ചാർത്തിയത്.

 

ശേഷം  മണ്ഡപത്തിൽ  അവളുടെ കൈ ചേർത്തു പിടിച്ച് വലം വെച്ച്.

 

പിന്നെ ഞങ്ങൾ  നേരെ  ചെന്നു  അമ്മയുടെയും  അമ്മായിയുടെയും അമ്മാവന്റെ  കാലു തൊട്ടു ഞങ്ങൾ  അനുഗ്രഹം മേടിച്ചു.

 

പിന്നെ  എല്ലാരും  വന്നു    ഞങ്ങള്ക്ക് ആശംസകൾ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *