“ഡാ ചെക്കാ കല്യാണ ഡേറ്റ് കണിയാൻ കുറിച്ച് തന്നു. പത്തിൽ എട്ടു പൊരുത്തവും ഉണ്ട്.”
ശോ കളഞ്ഞ് ഇല്ലേ നമ്മക്ക് പത്തിൽ പത്തു ആയാൽ അല്ലേ ഒരു ഇത് ഉള്ളൂ.
“ഡാ ചെക്കാ ചുമ്മാ ദൈവദോഷം പറയാതെ.”
ഞാൻ ചുമ്മാ പറഞ്ഞെ അല്ലേ അമ്മുസേ. അതൊക്കെ പോട്ടെ എന്ന് ആണ് ഡേറ്റ്.
” വരുന്ന തിങ്കളാഴ്ച പത്തുംയും പത്തരയോടെ അടുത്ത ശുഭമുഹൂർത്തത്തിൽ. ആണ് മോനെ നിന്റെ കല്യാണം. ”
വല്ലാതെ നീണ്ടു പോയി എന്ന് എനിക്ക് തോന്നുന്നു.
ഇന്ന് ബുധൻ അപ്പോൾ ഇനി 5 ദിവസം കൂടി.
‘ഡാ ചുമ്മാ എന്നെ കളിയാക്കാതെ പോ അവിടന്ന് ഞാൻ നിന്നോട് മിണ്ടാതില്ല”.
അയ്യോ അപ്പോഴേക്കും എന്റെ അമ്മുസ് പിണങ്ങിയോ. ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ.
പിന്നെ എന്താ ഇത്ര നേരെത്തെ കല്യാണം നടത്താൻ കാരണം.
” ഡാ അവളുടെ ജാതകത്തിൽ എന്തോ ദോഷം ഉണ്ട്. അത് കൊണ്ടു എത്രയും വേഗം കല്യാണം നടത്തണം എന്ന് ആണ് കണിയൻ പറഞ്ഞത്.