ദീപു നേരെത്തെ എത്തിയിട്ടുണ്ടായിരുന്നു.
അവളുടെ ട്രിംഫ്ന്റെ ബോണിവില്ലെ, ബൈക്ക് പാർക്കിംഗ് ഏരിയയിൽ ഉണ്ടാരുന്നു.
ലേറ്റ് ആയതുകൊണ്ട് ക്ലാസ്സ് തുടങ്ങിയിരുന്നു അത് കൊണ്ടു തന്നെ വേറെ ഒന്നും ചിന്തിക്കാതെ ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി.
ടീച്ചർ ഞാൻ കേറിക്കോട്ടെ എന്ന് പറഞ്ഞു നേരെ ക്ലാസ്സയിൽ ലേക്ക് കേറി.
പതിവ് പോലെ തന്നെ എന്റെ വാനരപടകൾ എല്ലാം അവിടെ ഇരുപ്പു ഉണ്ടായിരുന്നു.
കൂട്ടത്തിൽ വേദ മാത്രം പിണക്കം നടിച്ച് ഇരിപ്പുണ്ടായിരുന്നു.
പിന്നെ ക്ലാസ്സ് റൂമിൽ ആയിതു കൊണ്ടു അവളോട് ഒന്നും മിണ്ടാതെ നേരെ ഹിരന്റെ അടുത്തേക് പോയി നുമ്മ ആസനസ്ഥനായി.
ഇന്റർവെൽ ആയപ്പോൾ ഞാൻ നേരെ വേദയുടെ അടുത്തേക് പോയി.
പതിവിലും സുന്ദരിയായിരുന്നു വേദകുട്ടി.
“എന്താ എന്റെ വേദകുട്ടി പിണക്കത്തിലാണോ.”
ഞാൻ ആരോടും പിണക്കം ഒന്നുമല്ല എന്നോട് അല്ലേ നിനക്കു പിണക്കം.