25
അവർ ഓരോന്ന് സംസാരിച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴേക്കും
ഐശ്വര്യ കുളികഴിഞ്ഞെത്തി. ഉറങ്ങാനുള്ള സമയമായതുകൊണ്ട് സ
നീഷിന്റെ അമ്മയും വൈശാഖും കിടക്കുവാനായി റൂമുകളിലേക്ക് പോയി ഐശ്വര്യയും രേഷ്മയും കൂടി ഭക്ഷണം കഴിക്കാനിരുന്നു. സ നീഷ് ഭക്ഷണത്തിന് ശേഷം കുറച്ച് നേരം സിറ്റൗട്ടിൽ പോയിരുന്നു.
അവർ രണ്ടുപേരുടെയും കഴിക്കല് കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകു മ്പോൾ രേഷ്മ ഐശ്വര്യക്കിട്ട് ചെറുതായൊന്ന് താങ്ങി…
രേഷ്മ:”ചേച്ചിക്കെന്താ ആകെയൊരു വെപ്രാളം… എല്ലാം വളരെ സ്പീ
ഡിലാണല്ലോ…. ഊം എനിക്ക് മനസ്സിലാവുന്നുണ്ട്”
ഐശ്വര്യ:”എന്ത് വെപ്രാളം ഒരു വെപ്രാളവുമില്ല. നിനക്കോരോന്ന് തോ
ന്നുന്നതാ…നീ ആളെകളിയാക്കാതെ പോയിക്കിടന്ന് ഉറങ്ങാൻ നോക്ക്
ഇത് ഞാൻ കഴുകിക്കോളാം.”
രേഷ്മ:”അതുശരി ഇപ്പൊ ഞാൻ ഉറങ്ങാൻ പോകാത്തതാണോ കുഴ
പ്പം, എന്നാ ഞാൻ പോയേക്കാം….അല്ല ചേച്ചീ…രാവിലെ ബ്രേക്ഫാസ്റ്റി
നെന്താ ഉണ്ടാക്കേണ്ടത്”
ഐശ്വര്യ:”അതെന്താടീ, ഞാനെങ്ങോട്ടും പോകുന്നില്ലല്ലോ പിന്നെന്താ”
രേഷ്മ:”ചേച്ചിയെങ്ങോട്ടും പോകുന്നൊന്നുമില്ല, പക്ഷെ രാവിലെ എ ണീക്കാൻ നേരം വൈകില്ലെ അതാണ് ചോദിച്ചത്”
കുറച്ച് അകന്നുനിന്നാണ് അവളത്രയും പറഞ്ഞത്, അല്ലെങ്കിൽ ഐ ശ്വര്യയുടെ കയ്യിൽ നിന്ന് തല്ല് കിട്ടാൻ ചാൻസുണ്ട്.
ഐശ്വര്യ:”എടീ…നീ എന്നെ കളിയാക്കിയതാണല്ലെ, നിന്നെ ഞാനിന്ന്”
തല്ല് കൊള്ളുന്നതിന് മുമ്പേ രേഷ്മ ചിരിച്ചുകൊണ്ട് ഗൗരികിടക്കുന്ന റൂമിലേക്കോടി വാതിലടച്ചു. ഐശ്വര്യ ഒരുചമ്മിയ ചിരിയും ചിരിച്ച് അടുക്കളപണിയെല്ലാം തീർത്ത് സിറ്റൗട്ടിലിരിക്കുന്ന സനീഷിന്റെ അ
ടുത്തേക്ക് പോയി.
സനീഷ്:”എല്ലാവരും കിടന്നോ ഐശ്വര്യേ”
ഐശ്വര്യ:”ആ കിടന്നു സനീഷേട്ടാ…നേരം പത്തുമണിയായില്ലെ”
സനീഷ്:”എന്നാ നമുക്കും കിടക്കാൻ പോകാം വാ…കുറെ പരിപാടിക ളുള്ളതാ വൈകണ്ട… ഹി ഹി ഹി”
ഐശ്വര്യ:”ശ്യൊ ഈ ചേട്ടൻ”
സനീഷ്:”ഹൊ അവളുടെ ഒരു നാണം കല്ല്യാണം കഴിഞ്ഞിട്ട് രണ്ട് മക്ക
ളായി എന്നിട്ടും അവളുടെ നാണം മാറിയിട്ടില്ല”
ഐശ്വര്യ:”അതിന് ചേട്ടനുമായി ഇങ്ങനെയൊക്കെ ഇടപഴകിയിട്ട് കുറ
ച്ചായില്ലെ അതിന്റെ ഒരു ചളിപ്പാണ്”