രാജേഷിന്റെ വാണ റാണി 9 [Saji] [Fan Edition]

Posted by

ചേച്ചി നേരെ അമ്മയുടെ അടുത്തേക്ക് വിട്ടു…ഞാനും സിറ്റൗട്ടിൽ നിന്ന് മെല്ലെ വലിഞ്ഞു അവരുടെ അടുത്തേക്ക് പോയി…

അമ്മ:”എന്താ മോളെ ഒരു ചിരി നിനക്ക് ആളെ ഇഷ്ടപ്പെട്ടെന്ന് തോ ന്നുന്നു…നിങ്ങൾ രണ്ടുപേരും നല്ല മാച്ചുണ്ട് എന്തായാലും, അല്ലെ മക്കളെ”

അമ്മ എന്നോടും ഗൗരിയോടുമായി ചോദിച്ചു…
ഗൗരി:”നല്ല രസണ്ട് ചേച്ചീ ആചേട്ടനെ കാണാൻ, ചേച്ചി ആചേട്ടനെ തന്നെ കെട്ടിക്കൊ”

രേഷ്മേച്ചി:”അയ്യോടീ…എന്താ അവളുടെ വർത്താനം, ഞാനൊന്ന് ആലോചിക്കട്ടെ വേണോ വേണ്ടയോ എന്ന്”

ചേച്ചി പോസിടുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ചേച്ചിക്ക് നന്നായി ബോധിച്ചിട്ടുണ്ട്.

ഞാൻ:”ആലോചിക്കാനൊന്നുമില്ല ചേച്ചീ എല്ലാം കൊണ്ടും സൂപ്പറാണ്”

അമ്മ:”വൈശാഖെ മുത്തശ്ശിയോട് അവരെ ചായകുടിക്കാൻ വിളി
ക്കാൻ പറയ്”

ചായകുടികഴിഞ്ഞ് അവർ യാത്ര പറഞ്ഞിറങ്ങി. പോകാൻ നേരം ആ ചേട്ടൻ ചേച്ചിയെനോക്കി ചിരിച്ചു ചേച്ചിയും ഒരുചിരി സമ്മാനിച്ചു.
ജാതകം നോക്കലും ഭാക്കി തീരുമാനങ്ങളുമെല്ലാം കാർന്നോന്മാർക്ക് വിട്ടുകൊടുത്ത് അവർ പോയി…

മുത്തശ്ശി:”എന്താ രേഷ്മമോളെ നിന്റെ അഭിപ്രായം ഇത് തീരുമാനി
ക്കാം അല്ലെ. നല്ലകാര്യമാണെന്നാ എനിക്ക് തോന്നുന്നത് അല്ലെ ഐശ്വര്യേ”

അമ്മ:”അവളോട് ചോദിക്കുവൊന്നും വേണ്ട അമ്മെ, അവൾക്കിഷ്ട പ്പെട്ടിട്ടുണ്ട് അവളുടെ കള്ളച്ചിരി കണ്ടാൽ തന്നെ അറിയാം”

മുത്തശ്ശി:”എങ്കിൽ നീ ഇവളുടെ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞോളൂ അവരാണല്ലോ തീരുമാനിക്കേണ്ടത്…നിങ്ങള് ഭഗവാനെ കണ്ട് പ്രാർത്ഥിച്ചു വന്നേയുള്ളൂ അപ്പോഴേക്കും മുന്നിലൊരു ചെറുക്ക നെ കൊണ്ടുവന്ന് നിർത്തി… എല്ലാം ആദിശങ്കരന്റെ മായ”

അമ്മ:”അതുശരിയാണല്ലോ അമ്മേ ഞാനത് ചിന്തിച്ചില്ല…അത്ഭുതം തന്നെ…ചിലപ്പൊ ഇത് ഇവളുടെ ഭാഗ്യമായിരിക്കും…അല്ല രേഷ്മേ നിന്റെ കണ്ടീഷനെല്ലാം അവൻ അംഗീകാരിച്ചോ”

രേഷ്മേച്ചി:”ഉവ്വ് ചേച്ചീ അദ്ധേഹമൊന്നിനും എതിർപ്പ് പറഞ്ഞില്ല… കാര്യങ്ങളൊക്കെ തീരുമാനമാവുകയാണെങ്കിൽ ഒരു വർഷം കഴി ഞ്ഞിട്ടൊക്കെ മതി വിവാഹം എന്നാണ് പറഞ്ഞത്”

അമ്മ:”ആ..ഹ, അത് ശരി നിങ്ങള് മേലെയിരുന്ന് ഏകദേശം കാര്യ ങ്ങളൊക്കെ തീരുമാനിച്ചു അല്ലെ…അമ്മെ നമുക്ക് ഇനി ഇതിൽ വലി യറോളൊന്നുമില്ല കാര്യങ്ങളൊക്കെ ഇവർ തീരുമാനിച്ചു ഹിഹി ഹി… എന്തായിരുന്നു ഇവൾടെ ഓരോ ആഗ്രഹങ്ങള് രണ്ട് വർഷം കഴിഞ്ഞി ട്ട്മതി കല്ല്യാണം, സ്വന്തമായി കൂറെ കാശുണ്ടാക്കണം, ഹൊ! എന്നിട്ടി പ്പൊ എന്തായി നല്ലൊരു ചെക്കനെ കണ്ടപ്പൊ അവളെല്ലാം മറന്നു”

രേഷ്മേച്ചി:”ഈ ചേച്ചിയെ ഞാനിന്ന്……”

ചേച്ചി നുള്ളാൻ തുടങ്ങുമ്പോഴേക്കും അമ്മ അടുക്കളയിലേക്കോടി പിന്നാലെ ചേച്ചിയും…മുത്തശ്ശിയും ഗൗരിയും ഇതെല്ലാം കണ്ട്
ചിരിയോട് ചിരി.

Leave a Reply

Your email address will not be published. Required fields are marked *