സാർ ഇതാണ് ഞങ്ങളുടെ അനഘ.. ഇവളെയാണോ സാർ സ്നേഹിച്ചേ?
ഗിരീഷ് സ്ഥാബ്ധനായി നിന്ന് പോയി..
അല്ല.. ഇവളല്ല..
എന്റെ മകളുടെ പേരിൽ താങ്കളെ ആരോ പറ്റിച്ചതാണ്.. പക്ഷെ മരിച്ചു പോയ എന്റെ മോളെ എന്തിനു….
അയാൾ കരയാൻ തുടങ്ങി..
ഗിരീഷ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു..
പോട്ടെ സാർ ദൈവമായിട്ടാകും സാറിനെ ഇപ്പോൾ ഇവിടെ കൊണ്ട് വന്നത്..
ഗിരീഷ് മൊബൈൽ എടുത്ത് അതിലുണ്ടായിരുന്ന അനഘയുടെ ഫോട്ടോകൾ കാണിച്ചു..
സാർ ഇവളെ എവിടേലും കണ്ടിട്ടുണ്ടോ?
ശേഖരൻ ഫോട്ടോ നോക്കി..
ഇത് സ്വാതിയാണ് അനഘയുടെ സുഹൃത്ത്..
ശേഖരൻ സ്വന്തം മൊബൈലിലെ ഫോട്ടോകൾ ഗിരീഷിനായി കാണിച്ചു..
അനഘയും സ്വാതിയും നിൽക്കുന്ന ഫോട്ടോകൾ ആയിരുന്നു അത്.. അവൻ മാറ്റി മാറ്റി നോക്കിയപ്പോൾ അതിൽ ഒരെണ്ണത്തിൽ അനഘയും സ്വാതിയും അരുണും നിൽക്കുന്നത് കണ്ടു..
സാർ ഇതാരാ?
ഇതാണ് ജിബിൻ..
ഇവര് തമ്മിൽ എന്താ ബന്ധം?
അനഘയെ ഞങ്ങൾ ദത്തെടുത്തതാണ് അവളോടൊപ്പം അതെ അനാഥാലയത്തിൽ ഉണ്ടായിരുന്നവരാണ് സ്വാതിയും ജിബിനും മാത്രമല്ല ഉറ്റ സുഹൃത്തുക്കളും..
പക്ഷെ വളർന്നു വന്നപ്പോൾ ജിബിന്റെ പല രീതികളും മാറി അവൻ ഒരുപാട് തെറ്റുകൾ ചെയ്യാൻ തുടങ്ങി..
അയാൾ വിതുമ്പി…
പോട്ടെ സാർ.. നമുക്കിവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാം.. ഗിരീഷ് സ്റ്റാഫിനെ ശേഖരനെ വീട്ടിലെത്തിക്കാൻ ഏർപ്പാടാക്കി.. അനാഥാലയത്തിന് നല്ലൊരു തുകയും കൊടുത്തു നേരെ വീട്ടിലേക്ക് പാഞ്ഞു..
വീട്ടിലെത്തിയപ്പോൾ അമ്മായിയും അമ്മാവനും ആകെ പരിഭ്രാന്തരായി നിൽക്കുവാണ്.. അനഘ പെട്ടെന്ന് ബാഗുമായി വണ്ടിയുമെടുത്ത് പോയി നിങ്ങൾ തമ്മിലെന്താ ഉണ്ടായേ എന്നവരവനോട് ചോദിച്ചു..
ഗിരീഷ് മറുപടിയൊന്നും പറയാതെ റൂമിലേക്ക് ചെന്നു അവടെ അവളുടെ സാധനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല വിവാഹ മോതിരവും താലി മാലയും മേശക്ക് മേലെ ഊരി വച്ചിരുന്നു..
അവൾക്കായി വാങ്ങി നൽകിയ കാറും അവളുടെ അക്കൗണ്ടിൽ പുതിയൊരു പ്രോപ്പർട്ടി വാങ്ങാനായി ഇട്ട 50 ലക്ഷം രൂപയും അവള് കൊണ്ട് പോയിരുന്നു..