ഗിരീഷിന്റെ പെണ്ണ്
Girishinte Pennu | Author : Tintumon
വളരെ വേഗം എഴുതിയ കഥയാണ് പോരായ്മകൾ ക്ഷമിക്കുക.. ഞാനും എന്റെ ഉമ്മമാരും എഴുതാൻ ശ്രമിക്കുന്നുണ്ട് പക്ഷെ സമയമെടുക്കും ക്ഷമിക്കുക.. കഥ ഇഷ്ടപ്പെട്ടാൽ വിലയേറിയ അഭിപ്രായങ്ങളും ഹൃദയവും തരണേ…
പഠിക്കാൻ അത്ര മിടുക്കൻ അല്ലായിരുന്നു എങ്കിലും ഗിരീഷിന് കുഞ്ഞിലേ മുതലേ കച്ചവടം ബിസിനസ് എന്നിവയിലൊക്കെ വലിയ കമ്പമായിരുന്നു.. പത്തിൽ പഠിക്കുന്ന സമയത്താണ് ഒരു ആക്സിഡന്റിൽ അവനു അച്ഛനും അമ്മയും നഷ്ടമാകുന്നത്.. പഠിക്കാൻ മിടുക്കനായിരുന്നതിനാൽ പ്ലസ് ടു കഴിഞ്ഞ പഠിപ്പിക്കാൻ ഒരുപാട് പേര് മുന്നോട്ട് വന്നു എങ്കിലും ബിസിനസ് തുടങ്ങാനായിരുന്നു അവന്റെ തീരുമാനം.. അതിനായി തനിക്കാകെ സ്വത്തായി ഉണ്ടായിരുന്ന വീട് വിറ്റ് ഒരു ഗോ ഡൗൺ വാങ്ങി അവൻ ബിസിനസ് തുടങ്ങി.. ആദ്യം തുണിയുടെ കയറ്റുമതി ചെറിയ രീതിയിൽ തുടങ്ങിയ ഗിരീഷ് വളരെ വേഗം മറ്റുള്ള മേഖലകളിലേക്ക് പിടിച്ചു വളർന്നു..
പതിനെട്ടാം വയസ്സിൽ അവൻ കാണിക്കുന്നത് മണ്ടത്തരമാണെന്ന് കണ്ടു നിന്നവരെല്ലാം പറഞ്ഞു എങ്കിലും അവനതൊന്നും ചെവിക്കൊണ്ടില്ല പക്ഷെ വര്ഷം 12 കഴിഞ്ഞപ്പോൾ ഗിരീഷിന് 30 വയസ്സായപ്പോൾ 5 തുണിക്കട 2 ജൂവലറി പിന്നീട് റെസ്റ്റോറന്റ് വീടുകൾ അങ്ങനെ വലിയൊരു നിലയിലേക്ക് അവനെത്തി നിൽക്കുവാണ്..
അച്ഛനും അമ്മയും മരിച്ചു പോയപ്പോൾ അവനെ സ്വന്തം മകനെ പോലെ നോക്കിയ രാഘവൻ അമ്മാവനും സീത അമ്മായിയും ഇപ്പോഴും അവന്റെ കൂടെയുണ്ട്.. ബിസിനസ് തിരക്കുകൾ കൊണ്ടും മറ്റും ഗിരീഷിന് യഥാർത്ഥ സുഹൃത്തുക്കൾ എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല.. അമ്മാവനും അമ്മായിയും ആയിരുന്നു അവനെല്ലാം എല്ലാ ആഴ്ചയും ഒരു ദിവസം അവരോടൊപ്പം പാചകം ചെയ്തും സിനിമ കണ്ടും ചിലവഴിക്കുന്നതായിരുന്നു അവനേറ്റവും സന്തോഷം..
വയസ്സ് 25 ആയപ്പോഴേ കല്യാണക്കാര്യം പറയുമായിരുന്നു എങ്കിലും അവനത് ചെവിക്കൊണ്ടിട്ടേയില്ല ഒരു പെൺ കൂടെ വേണം എന്നവന് തോന്നീട്ടില്ല എന്ന കരുതി അവനു പെണ്ണുങ്ങളെ ഇഷ്ടമല്ല എന്നല്ല എന്തോ തോന്നീട്ടില്ല.. അങ്ങനെ ഒരു ദിവസം കണക്കുകൾ എല്ലാം നോക്കി ഇരുന്നപ്പോഴാണ് ഫേസ്ബുക്കിൽ അവനൊരു മെസ്സേജ് വരുന്നത് അനഘ എന്ന പേരിലുള്ള ഒരു അക്കൗണ്ടിൽ നിന്നും.. ഗിരീഷിന് ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിൽ നിന്നും മെസ്സേജ് വരുന്നത്..
അവൻ തിരിച്ചയച്ചു..
ഹായ് ..
ഹായ് ഗിരീഷേട്ടാ ..
ഇതാരാ ??
ഞാനാ അനഘ എന്നെ ഓര്മ ഇല്ലേ ??
സോറി മനസ്സിലായില്ല …