ഗിരീഷിനെ കണ്ട അയാൾ ചിരിച്ചു.. പക്ഷെ ആ ചിരി അവൻ പ്രതീക്ഷിച്ചിരുന്നില്ല അത് കിട്ടിയപ്പോൾ തന്നെ അവനു സന്തോഷമായി..
ഇരിക്ക്..
എന്റെ പേര് ശേഖ…..
ശേഖരൻ എന്നല്ലേ?
ആഹ് എങ്ങനെ മനസ്സിലായി…
അതെങ്കിലും എനിക്ക് അറിയണ്ടേ.. എനിക്കറിയാം ഞാൻ ചെയ്തത് തെറ്റാണെന്ന് വീട്ടിൽ വന്നു ചോദിക്കാൻ ഇരുന്നതാ പക്ഷെ ഇങ്ങനൊക്കെ സംഭവിച്ചു പോയി പക്ഷെ ഞാനവളെ പൊന്ന് പോലെയാ നോക്കുന്നെ…
ശേഖരൻ : സാർ ആരെ പറ്റിയാ പറയുന്നത്?
അനഘയെ പറ്റി.. വേറാരെ പറ്റിയാ..
ഗിരീഷ് ചിരിച്ചു..
ശേഖരൻ ആകെ വല്ലാണ്ടായി..
ഗിരീഷ് : എന്ത് പറ്റി സാർ .
ശേഖരൻ : സാറിനെന്റെ മോളെ അറിയാവോ?
ഗിരീഷ് : ഓ… ദൈവമേ അപ്പോൾ സാർ എന്തിനാ വന്നത്?
ശേഖരൻ : സാർ ഞങ്ങളൊരു അനാഥാലയം നടത്തുന്നുണ്ട് അവിടത്തേക്ക് സംഭാവന ചോദിച്ചു വന്നതാണ്.. സത്യത്തിൽ..
ഗിരീഷ് : സാർ അനഘയെ കല്യാണം കഴിച്ചിരിക്കുന്നത് ഞാനാണ്..
ശേഖരൻ : സാർ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല..
ഗിരീഷ് : സാർ നമ്മൾ നേരിട്ട് കണ്ടിട്ടില്ല.. പക്ഷെ ഞാനും അനഘയുമായി ഇഷ്ടത്തിലായിരുന്നു ഒരിക്കൽ അവളെ കാണാൻ വന്നപ്പോൾ സാറിന്റെ മകൻ ഞങ്ങളെ കണ്ടു അവളെ അന്നവിടന്ന് വിളിച്ചോണ്ട് പോയി.. പിന്നീട് അവൾക് നിങ്ങൾ വേറെ കല്യാണം ആലോചിച്ചപ്പോൾ പിടിച്ചു നിൽക്കാതെ പറ്റാത്തെ അവള് വീട് വിട്ട് എന്നോടൊപ്പം വന്നു..ഞാനവളെ കല്യാണം കഴിച്ചു.. കുറച്ചു നാള് കൂടി കഴിഞ്ഞ് നിങ്ങളെ വന്നു കാണാനാണ് ഞാൻ ഇരുന്നത് പക്ഷെ ഇന്നിപ്പോൾ ഞാൻ ഇവിടെ വച്ചു നിങ്ങളെ കണ്ടു..
ശേഖരൻ എല്ലാം കേട്ടിരുന്നു…ശേഷം സംസാരിച്ചു തുടങ്ങി..
ശേഖരൻ : സാർ എത്ര നാളായി അനഘയുമായി പ്രണയത്തിലാണ്?
6 മാസമായി..
സാർ എന്റെ മകൾ അനഘ മരിച്ചിട്ട് വർഷം 3 കഴിഞ്ഞു ഒരു ആക്സിഡന്റ് ആയിരുന്നു..
ഗിരീഷ് ആകെ ഞെട്ടി പോയി.. എന്ത് പറയണം എന്നറിയാത്ത അവസ്ഥ..
ശേഖരൻ മൊബൈൽ ഫോണെടുത്ത് ഗാലറിയിലെ ഫോട്ടോ കാണിച്ചു.. ഒരു പെൺകുട്ടിയും ശേഖരനും പിന്നീട് ഒരു സ്ത്രീയും അത് അനഘയുടെ അമ്മയാണെന്ന് അവനു മനസിലായി..