പരീക്ഷകൾ എല്ലാം കഴിഞ്ഞ ശേഷം ഞാൻ എന്റെ ലോഡ്ജ് മുറിയിൽ എത്തി..എന്റെ ദേഷ്യവും ഫ്രസ്ട്രേഷനും മുഴുവൻ ഞാൻ എന്റെ സാധങ്ങളിൽ തീർത്തു..എന്റെ ബാഗുകളും ബുക്കുകളും എല്ലാം ഞാൻ വലിച്ചെറിഞ്ഞു..
ശേഷം കട്ടിലിൽ പോയി ഇരുന്നു കരഞ്ഞു…എന്റെ സങ്കടം മുഴുവൻ ഞാൻ കരഞ്ഞു തീർത്തു… പിന്നീട് ഉണർന്നപ്പോൾ ഞാൻ എല്ല സാധനങ്ങളും അടുക്കി പെറുക്കി വെക്കാൻ തുടങ്ങി..അപ്പോഴാണ് ഇളയമ്മയുടെ ഡയറി കിട്ടിയത്..
ഞാൻ അതിലെ ആദ്യത്തെ പേജ് തുറന്നു നോക്കി..
എന്റെ നിരപരാധിത്വം തെളിയിക്കാൻ ഉള്ള അവസാന മാർഗം ആണ് ഇത്…ഇത് ഏട്ടത്തിയോ ഹൃഷിയോ ആണ് കണ്ടതെങ്കിൽ നശിപ്പിക്കരുത് …എന്നെ സഹായിക്കണം..
ആ വരികൾ വായിച്ചപ്പോൾ തന്നെ മനസ്സിന് ഒരു വേദന തോന്നി…ആ വരികളിൽ നിസ്സഹായതയുടെ ശബ്ദം ഉള്ളതുപോലെ…
ഞാൻ അങ്ങനെ ആ ഡയറി വായിക്കാൻ തുടങ്ങി..
***************************************************
ഒരു വലിയ കുടുംബത്തിൽ ഒന്നും ആയിരുന്നില്ല ഞാൻ ജനിച്ചത്…എന്നാൽ സന്തോഷം ഉണ്ടായിരുന്നു…അത് മാറാൻ തുടങ്ങിയത് ഞാൻ കല്യാണം കഴിച്ചു ആ വീട്ടിൽ പോയപ്പോൾ തൊട്ടാണ്….ചെന്നൈയിൽ ഏട്ടന്റെ കൂടെ പോകുമ്പോഴും ഞാൻ അറിഞ്ഞില്ല എനിക്ക് പ്രശ്നങ്ങൾ ആണ് വരാൻ പോകുന്നതെന്ന്..

മകളുടെ ജനന ശേഷം ആണ് കാര്യങ്ങൾ മാറിയത്…അങ്ങേരുടെ പുതിയ രൂപം ഞാൻ കാണാൻ തുടങ്ങി…