വീട്ടിൽ വരുമ്പോൾ അയാളോടുള്ള ദേഷ്യം എല്ലാം മറന്നു സന്തോഷം അഭിനയിക്കണമായിരുന്നു…
ആ വീട്ടിൽ എല്ലാരേയും ഞാൻ വെറുത്തു…ചിലപ്പോൾ അത് അഹങ്കാരം ആയിട്ടും ഒക്കെ പലർക്ക് തോന്നിയിട്ടുണ്ടാകും..എന്നാലും ഞാൻ ആ കുടുംബത്തെ വെറുക്കുന്നു.. എന്റെ ജീവിതം നശിപ്പിച്ചെറിഞ്ഞ ആ കുടുംബത്തെ…
എന്നാൽ എനിക്ക് ഉറപ്പായിരുന്നു കിട്ടേണ്ടത് എല്ലാം കിട്ടികഴിഞ്ഞാൽ എന്നെ അയാൾ ഉപേക്ഷിക്കും എന്ന കാര്യം..അതുകൊണ്ടു ഞാൻ എല്ല തെളിവുകളും എന്റെ ഒരു പെൻഡ്രൈവിൽ വച്ചിട്ടുണ്ട്…എന്നോട് സംസാരിച്ച ഓഡിയോ ക്ലിപ്പുകളും എന്നെ അയാൾ ബലമായി ബോഗിക്കുന്ന വീഡിയോയും ചിത്രങ്ങളും അടക്കം ഉണ്ട്…
എനിക്ക് അറിയില്ല ഞാൻ ഇനി തിരിച്ചു വരുമോ എന്ന കാര്യം…ഇനി തിരിച്ചു വന്നില്ലെങ്കിൽ ഈ കാര്യങ്ങൾ എന്റെ അമ്മയെയും ചേട്ടനെയും ബോധിപ്പിക്കണം…
എന്നു നിഷ..
കൂടെ ഒരു നമ്പറുകളും അക്ഷരങ്ങളും അടങ്ങിയ ഒരു വാചകവും….
എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ആകെ തരിച്ചിരുന്നുപോയി…ആകെ ഒരു മൂകത…
ഒരു കാര്യം വച്ചു നോക്കിയാൽ ഞാനും ഇളയമ്മയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ അല്ലെ..വിശ്വാസിച്ചവർ തന്നെ ചതിച്ചു…
എനിക്ക് എന്റെ വീട്ടുകാരോട് വെറുപ്പ് തോന്നി…
ഞാൻ ആ പെൻഡ്രൈവ് കമ്പ്യൂട്ടറിൽ കണക്ട് ചെയ്തു…അപ്പോൾ തന്നെ പാസ്സ്‌വേർഡ് അടിക്കാനുള്ള സ്ഥലവും വന്നു..ഞാൻ ആ ഡയറിയിൽ ഉള്ള ആ വാചകം അടിച്ചപ്പോൾ ആ പെൻഡ്രൈവ് ഓപ്പൺ ആയി..ഞാൻ അതിൽ മുഴുവൻ നോക്കിയപ്പോൾ ആണ് ഒരു വീഡിയോ കിട്ടിയത്….ആ ഫോൾഡറിൽ കുറെ വീഡിയോകൾ ഉണ്ടായിരുന്നു..
ഞാൻ അതിലുള്ള ഒരു വീഡിയോ ഓപ്പൺ ചെയ്‌തു…