അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]

Posted by

ഷീണം ഉണ്ടാവും , ഉറങ്ങട്ടെ ഏതായാലും ട്രിപ് തീരാൻ ഇനിയും ടൈം എടുക്കുമെന്ന് തോന്നുന്നു, 3 ഇൽ 1 ഭാഗം കൂടി തീരാൻ ഉണ്ട്

എന്നാൽ ഞാനും 10 മിനിറ്റ് കിടക്കാം എന്നു കരുതി, ഗ്രീഷ്മയുടെ ഒപ്പം ആ കട്ടിലിൽ കിടന്നു,

ഞാനും മടുത്തിരുന്നു, നല്ല ഷീണം

ഒരു പില്ലോ ഉള്ളത് വെച്ചാണ് ഗ്രീഷ്മ ഉറങ്ങുന്നത് ,ഞാൻ പതിയെ ആ പില്ലോ വലിച്ചു എടുത്തു , എന്നിട്ട് എന്റെ കൈ അങ്ങോട്ട് വെച്ചു , ആ പില്ലോ എന്റെ തലക്ക് അടിയിൽ വെച്ചു ഞാനും കിടന്നു , ഗ്രീഷ്മ എന്റെ കൈയിലും .

ഡോറിൽ ആരോ മുട്ടുന്നത് കേട്ട് ആണ് ഞാൻ കണ്ണ് തുറക്കുന്നത്,
അപ്പോഴാണ് ഞാൻ ആറിയുന്നത്,
ഗ്രീഷ്മ എന്നേ മുറുകെ കെട്ടിപിടിച്ചു ആണ് ഉറങ്ങുന്നത്, ഒരു കാൽ എന്റെമുകളിലും തല എന്റെ തോളിലും.

ഞാൻ അവളുടെ കവിളിൽ പതിയെ തട്ടി വിളിച്ചു അവൾ കണ്ണ് തുറന്ന്” എന്താ ” എന്ന് ചോദിച്ചു

ഞാ : ” ആരോ ഡോറിൽ മുട്ടുന്നു

ഗ്രീ : ” ആണോ , വാ എണീക്കാം

ഗ്രീഷ്മ കാലു എടുത്തു, നേരെ ഇരുന്നു മുടി കെട്ടി, ഞാനും എണീറ്റ് ഇരുന്നു ,

ഗ്രീഷ്മ എന്നേ ചുറ്റി പിടിച്ചിട്ടു ചുണ്ടിൽ ഒരു ഉമ്മ തന്നു , ഞാൻ പെട്ടെന്നുള്ള അവളുടെ പ്രവർത്തി എന്നേ ഞെട്ടിച്ചു

ഗ്രീ : ” ബാക്കി രാത്രി ”

അവൾ പോയി ഡോർ തുറന്നു, ആ നഴ്‌സ് ആയിരുന്നു.

അവർ ഉള്ളിലേക്ക് വന്നു,

നഴ്‌സ് : ” ട്രിപ് മാറ്റം , ഡോക്ടർ ഇപ്പോൾ വരും കേട്ടോ ”

അവർ ട്രിപ് ഊരി മാറ്റിയിട്ട് പോയി,

കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു ,

ഡോ : ” എങ്ങനെ ഉണ്ട് , ഇപ്പോൾ”

ഞാ : ” കുഴപ്പമില്ല എന്നു തോന്നുന്നു, ഒരു തവണ മാത്രമേ ടോയ്ലറ്റ് ഇൽ പോയൊള്ളു, പിന്നെ ശർദ്ധിച്ചതും ഇല്ല, ട്രിപ് ഇട്ടപ്പോൾ മുതൽ ഉള്ള ഉറക്കം ആണ്. “

Leave a Reply

Your email address will not be published. Required fields are marked *