അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]

Posted by

ലഡാക്കിൽ ഒന്നും അല്ല കെട്ടോ പോകുന്നത്, കുടകിന് ആണ്, ഞാനും അവന്മാരും പലതവണ പോയിട്ടുള്ളതാണ്, പിന്നെ ഇവന്മാരുടെ ഭാര്യമാരുടെ നിർബന്ധത്തിൽ ആണ് പിന്നേം പോകുന്നത്‌.
പിന്നെ അവളുമാർ ഊട്ടി കണ്ടിട്ടില്ലത്രേ! അതുകൊണ്ട് ഊട്ടി വഴിയാണ് പോകുന്നത്,

ഏതായാലും ഇറങ്ങി എനിക്ക് ലീവും കുറച്ചു കിടപ്പുണ്ട് പിന്നെ ഞാൻ റൂട്ട് കുറച്ചു ചുറ്റിച്ചു പിടിച്ചു, പാലക്കാട് മണ്ണാർക്കാട് വഴി അട്ടപ്പാടി, അവിടുന്ന് മുള്ളി വഴി ഊട്ടി, ഊട്ടിയിൽ നിന്ന് ഗൂഡല്ലൂർ ബന്ദിപ്പൂർ ഗുണ്ടൽപെട്ടു വഴി മൈസൂർ അവിടുന്ന് നേരെ കുടക്. എന്റെ പ്ലാൻ എല്ലാവർക്കും ബോധിച്ചു , കാരണം ഞാൻ തന്നെ ആണല്ലോ മുഴുവൻ ഓടിക്കുന്നത്.പിന്നെ വെള്ളമടിക്കാൻ പോകുന്നവർക്ക് എങ്ങോട്ടായാൽ എന്ത്.

ഗ്രീഷ്മയും മാളുവും ക്ലാസ്സ്മേറ്‌സും റൂമെറ്റസും ആണ്, അതായത്‌ പാച്ചു ഗ്രീഷ്മയെ വളക്കുന്ന കാലത്ത് അവന് കൂട്ടു പോയിരുന്നത് ജോ ആണ് അങ്ങിനെ അവൻ ഗ്രീഷ്മയുടെ കൂട്ടുകാരി മാളുവിനെ സെറ്റ് ആക്കി, ഇവരുടെ കല്യാണവും ഏകദേശംഒരേ സമയം ആരുന്നു, 2മാസം വ്യത്യാസത്തിൽ ആരുന്നു.

എനിക്കും ശ്രീക്കും ഓരോ പ്രണയം ഉണ്ട് കെട്ടോ, അതും ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ്, എന്റെ പ്രണയിനി രൂപശ്രീ, അവൾ കുവൈത്തിൽ നേഴ്‌സ് ആണ്, അടുത്തു വർഷം കല്ല്യാണം നടത്താൻ ആണ് പ്ലാൻ. പിന്നെ ശ്രീയുടെ കല്യാണത്തിന് 3 മാസം കൂടിയേ ഉള്ളു, പെണ്ണിൻറെ പേര് ജ്യോതി. അജേഷിനും ജിതിനും അങ്ങിനെ ഒന്നും ഇല്ല, എന്നും ഓരോന്നു അടിക്കുക , വെടിവെക്കൽ ചെറിയ ചെറിയ സെറ്റപ്പ് ഒക്കെ ആയി പോകുന്നു.

അല്ല ഇതൊക്കെ പറഞ്ഞത്‌, എല്ലാരേം പറ്റിയും ഒരു പിക്ചർ കിട്ടിക്കോട്ടെ എന്നു കരുതിയാണ്.

ജോയുടെ ഇന്നോവയിൽ ആണ് യാത്ര , അതൊരു സെവൻ സീറ്റർ ആരുന്നു, പിന്നെ നടുക്കത്തെ സീറ്റുകൾക്കിടയിൽ രണ്ടു തലയിണകൾ വെച് 8 സീറ്റർ ആക്കി, ഞാൻ ആണ് ഡ്രൈവർ, എന്നും എപ്പോഴും ഞാൻ തന്നെയാണ്. മുൻപിലെ സീറ്റിൽ പാച്ചു കേറി, നടുക്ക് ഗ്രീഷ്മ , മാളു, പിന്നെ ജോയും പുറകിൽ ശ്രീ , അജേഷ് , ജിതിനും കേറി! അവർ കുപ്പി മറ്റ് എല്ലാ സെറ്റപ്പും നേരത്തെ തന്നെ സെറ്റ് ആക്കിയിരുന്നു, വണ്ടി എടുക്കുന്നതിനു മുൻപേ ഓരോ റൗണ്ട് അടി (മദ്യപാനം) കഴിഞ്ഞാണ്‌ കേറിയത്, പിന്നെ വണ്ടിയിൽ ഇരുന്നും ഇതു തന്നെ തുടർന്നു, കാരണം മേടിച്ചിരിക്കുന്നത് അട്ടപ്പാടിക്ക് മുന്പ് തീർക്കണം , അട്ടപ്പാടി ഡ്രൈ ലാൻഡ് ആയത് കൊണ്ട് കുപ്പി പിടിച്ചാൽ വൻ സീനാണ്.

ഏതായാലും നേരം വെളുത്തു തുടങ്ങുന്നതിനു മുൻപ്‌തന്നെ യാത്ര തുടങ്ങി. പാച്ചുവിന് ആണേൽ പുറകിൽ ഇരിക്കാൻ കൊതിയായി,
“നീ വേണേൽ മുൻപിൽ ഇരുന്നോടി , ഇവിടെ ഇരുന്നാൽ നീ ശർദ്ധിക്കില്ല” പാച്ചു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *