ആയിഷയുടെ വീട്ടിലേക് ആണോ…..?
അല്ലാ പക്ഷേ അവൾക് വേണ്ടി….. ഇതെങ്കിലും ഞാൻ അവൾക് വേണ്ടി ചെയ്യണം…..
ശെരി നീ പോയിട്ട് വാ…. പക്ഷേ ഒന്ന് പോയിട്ട് വരുമ്പോൾ നീ ഞങ്ങളുടെ പഴയ ഉണ്ണി ആകണം…..
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല………….
എന്റെ മൗനം കണ്ട് അച്ഛൻ വീണ്ടും ചോദിച്ചു.
.
നീ എങ്ങനാ പോകുന്നേ….. ആവശ്യത്തിന് പൈസ ഉണ്ടോ…..?
ഞാൻ ബസിന് ആണ്….. പൈസ ഉണ്ട്….
എന്നാൽ ബസ് വേണ്ടാ ഏട്ടന്റെ ബൈക്ക് എടുത്തോ….. പൈസക് ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മറക്കണ്ട….
ഞാൻ തലയിട്ടി കേട്ടു എന്ന് മാത്രം…..
എത്രയും പെട്ടെന്നു തിരിച്ച് വരാൻ നോക്കണം…. ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ ഞങ്ങൾക് ആകില്ല…..
ശെരി പോയിട്ട് വരൂ…..
അവിടെ മറ്റാർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല……
ഞാൻ പോകുവാനുള്ള ഒരുക്കത്തിൽ ആയിരുന്നു പിന്നീട്……
രാവിലെ ദേവു വന്നു….. അവൾ ആകെ വിഷമത്തിൽ ആണ്……
എന്താടി മുഖം വല്ലാതെ……?
ഏട്ടൻ എന്തിനാ പോകുന്നെ………?
അവളുടെ ചേച്ചിയെ കാണാൻ….
എന്തിന്……?
ഞാൻ പറയാം വന്നിട്ട്……
ഏട്ടാ എന്നെ പറ്റിച്ചു പോകുവാണോ……?
അല്ലാ….. വരും
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……. നിറഞ്ഞ കാണുകൾ ഒപ്പിച്ചു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി….. അവൾ എന്നെ ഇറുകിയ പുണർന്നു……
ഞാൻ എത്തിയിട്ട് വിളിക്കാം കേട്ടോ…..
മനസില്ല മനസോടെ അവൾ സമ്മതം മൂളി…….
ഏട്ടന്റർ ഹിമാലയയിൽ ഞാൻ യാത്ര തുടങ്ങി…….. അവൾക് വേണ്ടി….. ആയിഷയ്ക്കുവേണ്ടി……. സ്‌മൃതികളിൽ നിന്ന് മറഞ്ഞു കുറച്ച് ദിവസത്തെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും ഉത്തരം തേടി….
കല്യാണത്തിന്റെ അന്ന് രാത്രി…….
രാകേഷ് ആരെയോ തിരക്കിട്ട് വിളിക്കുവായിരുന്നു……..
ഡാ ഞാൻ നിന്നെ ഏല്പിച്ച കാര്യം എന്തായി………? എല്ലാം ഓക്കേ അല്ലേ….
(ഇനി പറയുന്ന കാര്യങ്ങൾ ച്ചെയാൻ പറ്റുമോ എന്ന് അറിയില്ല….. എന്റെ ഭാവന മാത്രം ആണ് )
സർ തന്ന നമ്പർ യൂസ് ചെയ്ത് ഞാൻ മേഡത്തിന്റെ ഫോൺ അക്സസ്സ് ചെയ്തു…..
നമക്ക് വേണ്ടത് വല്ലതും കിട്ടാൻ ചാൻസ് ഇണ്ടോ…..?
സർ കാര്യമ്മിയിട്ട് ഒന്നും ഇല്ലാ……