ഉള്ളിൽ നല്ല വിഷമം ഉണ്ടെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല. സ്കൂളിൽ പോയിട്ട് കണ്ട് പിടിക്കാം എന്ന് കരുതി.
അങ്ങനെ അവൻ ഒരു മാസം തള്ളി നീക്കി. അവനു സ്കൂളിൽ പോകാൻ ഉള്ള ദിവസം വന്നെത്തി… കൂട്ടുകാരിയെ കാണാൻ പോകുന്ന സന്തോഷത്തിൽ അവൻ സ്കൂളിൽ കേറി. ആദ്യ ദിവസം ആയോണ്ട് ഓഫീസിൽ പോയി കൊറച്ചു പേപ്പർ വർക് ഒണ്ടാരുന്നു. അതെല്ലാം തീർത്തു ക്ലാസ്സിൽ ചെന്നപ്പോൾ ആണ് ഒരു വല്യ ബോംബ് അവന്റെ തലയിൽ വീണത്.
ദുബായിൽ ഒക്കെ ആണുങ്ങളെയും പെണ്ണുങ്ങളെയും 5am ക്ലാസ് കഴിഞ്ഞാൽ വേറെ വേറെ കെട്ടിടങ്ങളിൽ ആയിട്ട് ആണ് പഠിപ്പിക്കുന്നെ.
അവനു അത് ഒരു ബോംബ് ആരുന്നു. കാരണം ആണുങ്ങൾക്ക് അങ്ങോട്ട് പോകാൻ ഉള്ള അനുവാദം ഇല്ലാരുന്നു.
ഇനിയും അവളെ പറ്റി അറിയാൻ അവനു മുന്നിൽ ഒരു വഴി മാത്രമേ ഉള്ളാരുന്നു. അവനു പരിജയം ഉള്ള ആരോടെങ്കിലും ചോദിക്കുക.
അങ്ങനെ അവൻ കൊറേ നേരത്തെ അത് ആലോചിച്ചു. അവസാനം അവന്റ മനസ്സിലോട്ട് ഒരു പേര് ആണ് വന്നത്. “റുബൻ”
അവസാനം അവൻ റൂബെനെ തപ്പാൻ തൊടങ്ങി. ഒരുപാട് കഷ്ടപ്പെടേണ്ടി വന്നില്ല, റുബൻ അവന്റ ക്ലാസ്സിൽ തന്നെ ആയിരിന്നു. അവൻ നേരെ ചെന്ന് രുമ്പനോട് സംസാരിച്ചു. ഭാഗ്യത്തിന് അവനു അലക്സ്നെ ഓർമ ഉണ്ടായിരുന്നു.
റുബൻ: നീ എവിടെ ആട പോയത് പണ്ട്? എത്രെ നാൾ ആയി കണ്ടിട്ട്
അലക്സ് : അതൊന്നും പറയേണ്ടെടാ. അപ്പച്ചൻ മരിച്ചപ്പോൾ അപ്പൻ തീരുമാനിച്ചു ഇനിയും നാട്ടിൽ പഠിച്ചാൽ മതി എന്ന്…
റുബൻ : അപ്പൊ പിന്നെ ഇപ്പോൾ എങ്ങനാ തിരിച്ചു വന്നേ
അലക്സ് : അതൊക്കെ വല്യ കഥയാടാ…. നീ അത് വിട്. ഞാൻ ഒരുപാട് കാര്യാ ചോദിക്കട്ടെ?
റുബൻ : Ha…. Ok….. എന്താടാ ചോദിക്ക്…