നീ എന്നും എന്റെയാണ്
Nee ennum Enteyaanu | Author : Malayali
നീ എന്നും എന്റെയാണ്
ഞാൻ ആദ്യമായി എഴുത്തുക്കെയാണ്… തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കണം
എന്നാൽ കഥയിലേക്ക് പോകാം അല്ലെ……
നമ്മുടെ കഥ നടക്കുന്നത് ഒരു സിറ്റിയിൽ ആണ്
ഒരു കാർ ആ വല്യ ഗേറ്റ് കടന്ന് പോവുകയാണ്. ഗേറ്റിന്റെ മുകളിൽ വല്യ അക്ഷരത്തിൽ എഴുതിയിട്ട് ഉണ്ട്
“മധു ഗ്രൂപ്പ് ഓഫ് കമ്പനീസ് ”
“Madhu Group Of Companies”
അകത്തേക്ക് പോയ കാറിൽ നിന്ന് ഒരു സുന്ദരിയായ യുവതി ഇറങ്ങി വരുന്നു. ഇവൾ ആണ് നമ്മുടെ നായിക. മധു ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ ഒരേ ഒരു അവകാശി മധുമിത. കാശ് ഇഷ്ടം പോലെ ഉള്ളതിന്റെ എല്ലാ അഹങ്കാരവും ഉണ്ടെന്നു കരുതേണ്ട. പക്ഷെ ആൾ കുറച്ചു ബോൾഡ് ആണ്. മാത്രം അല്ല, ജോലി കാര്യത്തിൽ വളരെ സ്ട്രിക്ട് ആണ്. തന്റെ കീഴിൽ ഉള്ള എല്ലാ ജോലിക്കാരുടെയും പേടിസ്വപ്നം ആണ് മധുമിത. ടാർഗറ്റ്, പ്രോഫിറ്, ഡെഡ്ലൈൻ എന്നൊക്ക പറഞ്ഞു അവരുടെ ജീവിതം വെറുപ്പിക്കും നമ്മുടെ നായിക. ഇന്ന് അവിടെ ഒരു ഇന്റർവ്യൂ നടക്കുകേയാണ്.
അവിടുത്തെ ജനറൽ മാനേജർ പൊസിഷനിലേക് ഉള്ള ഇന്റർവ്യൂ ആണ് നടക്കുന്നെ. നിരവധി ആളുകൾ വന്നിട്ടുണ്ട് പങ്കെടുക്കാൻ. ആ കൂട്ടത്തിൽ ഉണ്ട് നമ്മുടെ നായകനും. പേര് വിനോദ് എല്ലാരും വിനു എന്ന് വിളിക്കും. കാണാൻ സുമുഖൻ, സൽസ്വഭാവി എല്ലാത്തിനും പുറമെ ആരെയും മയക്കുന്ന ഒരു ചിരി ഉണ്ട് നമ്മുടെ നായകന്. അതാണ് അവന്റെ മാസ്റ്റർപീസ്. ഇനിയും കഥയിലേക്ക് വരാം. ഇന്റർവ്യൂ ബോർഡിൽ നമ്മുടെ നായിക ഉൾപ്പെടെ 5 പേരൊണ്ട്. ഓരോരുത്തരെ ആയി ഉള്ളിലേക്കു വിളിച്ചു. ഭാഗ്യമോ നിർഭാഗ്യമോ വിനു ആരുന്നു ലാസ്റ്റ്. താൻ ചോദിച്ച ചോദ്യങ്ങൾക് മറ്റുള്ളവർ ഉത്തരം പറഞ്ഞേങ്കിലും മധു അവരിൽ ഒന്നും തൃപ്ത അല്ലാരുന്നു.