💖ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“വേണ്ടപ്പു. എന്ത് പറഞ്ഞശ്വസിപ്പിച്ചാലും ഞാൻ ഇനി പഴയത് പോലാവുല്ലല്ലോ!”

ഇനി അവൾക്ക് ചെയ്ത് കൊടുക്കാൻ പറ്റുന്നത് ഒക്കെയും കണ്ടറിഞ്ഞ് ചെയ്ത് കൊടുക്കണം. ഞാൻ മനസ്സിൽ കുറിച്ചിട്ടു.

“നിങ്ങടെ വീട് എവിടായിട്ട് വരും??”

ഇനിയുള്ള ഓരോ നിമിഷവും ഞാനവളെ എന്നാലാവുന്ന വിതം സന്തോഷിപ്പിക്കും.

“അമ്പലമീട്.”

“അവിടെവിടെ??”

“ജംഗ്ഷൻ കഴിഞ്ഞ് കുറെ കൂടി പോണം.”

“എനിക്കാ സ്ഥലമൊന്നും നേരെ അറിയത്തില്ല. എന്നാലും നീ ഉണ്ടല്ലോ കൂടെ!”

“ഞാനവിടെ പോയി നോക്കിയതാ.”

“അതേ. ആ വീട് മാത്രോല്ലേ പൂട്ടിട്ടുള്ളൂ. അയല്വക്കത്ത് വേറെ വീടൊക്കെ കാണോലോ??”

“Mm”

“എന്നാ വാ!”

“ഇപ്പോളോ??”

“അഹ് എന്റെ കൂടെ വന്ന് വഴി കാണിച്ച് താ. നിന്റെ മാളൂട്ടിയേം ചെറിയച്ഛനേം ഞാൻ കണ്ടുപിടിച്ച് തരാം.”

ഏതായാലും പപ്പു ഇനി ഇന്ന് വരില്ല. ചേച്ചി വരുമ്പോഴും താമസിക്കും. പിന്നെ ഞാനങ്ങ് തീരുമാനിച്ചു. മുൻവാതിലിന്റെ വേറൊരു താക്കോൽ എന്റെ തന്നെയുണ്ട്. വീട് പൂട്ടി ഞാനിറങ്ങി. അല്ല ഞങ്ങൾ ഇറങ്ങി.

 

!…..കുറച്ച് 𝕆𝕍𝔼ℝ അയാലേ ആള്ക്കാര് ശ്രദ്ധിക്കൂ…..!

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *