💖ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ഹൃദയബന്ധം 2

HridayaBandham Part 2 | Author : Crazy AJR

[ previous part ]

ℍ𝔸ℙℙ𝕐 𝕍𝕀𝕊ℍ𝕌…..കണി കണി………!

 

ഹൃദയബന്ധം……….!

 

“നീ എന്താ ഈ പറയണേ ഹൃദയബന്ധോ??”

“അഹ് മാഷേ.”

അവളെന്റെ കൈയിൽ കേറി പിടിച്ചു.

“ഛി വിടെടി മയിരെ.”

“ന്റെ കൃഷ്ണ, ഈ മാഷിന്റെ വാ നിറച്ച് തെറിയാണല്ലോ?? എന്റെ ചെറിയമ്മയെ പോലെ തന്നെയാ ഈ മാഷും.”

“നീ എന്റെ കൈന്ന് വിട്ടേടി കോപ്പേ.”

“അഹ് ഒന്നടങ്ങ് മാഷേ.”

അവളെന്റെ കൈ എന്റെ നെഞ്ചിലേക്ക് വച്ചു. എന്റെ ഹൃദയമിടിപ്പ് വര്ധിക്കുന്നുണ്ട്. അതെനിക്ക് അറിയാൻ കഴിഞ്ഞു.

“ഈ ഇടിക്കുന്നത് എന്റെ ഹൃദയാ മാഷേ!”

എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി. തല ചുറ്റുന്നു. നിലത്തേക്ക് ബോധം കെട്ട് വീഴുമ്പോഴും അവളെന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

“മോനൂ…..”

ചേച്ചീടെ വിളി കേട്ടാ ഞാനുണർന്നെ.

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ വാവേ ഇങ്ങനെ അസമയത്ത് കിടന്ന് ഉറങ്ങല്ലുന്ന്. പറഞ്ഞാ കേക്കില്ല ചെക്കൻ.”

ഞാൻ ചുറ്റിനും നോക്കി. ഞാനിപ്പോ ചേച്ചീടെ റൂമിലാ ഉള്ളെ. എന്താ എനിക്ക് സംഭവിച്ചേ??

“മോനൂ പോയി കുളിച്ചേ. വിളക്ക് വക്കാനുള്ളതാ.”

അടുക്കളയിൽ പോകും വരെ ഓർമയുണ്ട് പിന്നെന്താ നടന്നെ??

“മോനൂ……”

“അഹ്..”

“നിനക്കെന്താ പറ്റിയേ?? കണ്ണും തുറന്ന് വച്ച് സ്വപ്നം കാണുവാണോ??”

“ചേച്ചിയെന്താ പറഞ്ഞേ??”

“എടാ പൊട്ടാ പോയി കുളിക്ക്. വിളക്ക് വെക്കണ്ടേ??”

Leave a Reply

Your email address will not be published. Required fields are marked *