💖ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“എഹ് എങ്ങോട്ട്??”

“എറണാകുളത്തേക്ക്. നിങ്ങടെ അപ്പൂപ്പന്റെ വീട്ടിലേക്ക്. അച്ഛന്റെ മരണശേഷം വീട് ആർക്കും വേണ്ടാതെ കിടക്കുവാ. നമ്മക്ക് അവിടെ പോവാം എന്നിട്ട് പണ്ടത്തെ പോലെ സുഖയിട്ട് താമസിക്കാം. ഒരു കൂട്ടുകാരൻ വഴി എനിക്കവിടെ തന്നെ ഒരു ജോലിയും കിട്ടി.”

“ചെറിയച്ഛ അത്…”

“ഒന്നും പറയണ്ട. മോള് പോയി മാളൂനോടും പറ. ഇന്ന് രാത്രി നമ്മൾ പുറപ്പെടുന്നു.”

അവരുറങ്ങും വരെ ഞങ്ങൾ കാത്തിരുന്നു.അവസാനം അവര് കാരണം നരകമായ ആ സ്ഥലത്തു നിന്നും ഞങ്ങൾ ഇങ്ങോട്ടേക്ക് വന്നു. പഴയ സന്തോഷം വീണ്ടും ഞങ്ങളിലേക്ക് കടന്നുവരുവായിരുന്നു. മാളൂട്ടിടെ ഡോക്ടർ പഠിത്തം ചെറിയച്ഛനെ കൊണ്ട് ഒറ്റക്ക് പറ്റില്ലെന്ന് അയപ്പോ ഞാനും ജോലിക്കിറങ്ങി. അവളെ പഠിപ്പിച്ച് നല്ലൊരു ഡോക്ടർ ആക്കണം അതായിരുന്നു എന്റെ ലക്ഷ്യം.”

“പിന്നെയാ കെളവി നിങ്ങളെ തിരക്കി വന്നില്ലേ??”

“എന്തിന് വരണം?? സ്വത്ത് മൊത്തം അവർടെ മടിയിലായല്ലോ!”

“പെണ്ണുങ്ങള് ഇങ്ങനെ ദുഷ്ട്ടത്തരം കാണിക്കോ??”

“എല്ലാരും ഇല്ല. ഇത്‌ പോലെ ചെല രാക്ഷസിമാര് മാത്രം.”

“എന്നിട്ട്??”

“എനിക്കൊരു IT കമ്പനിയിൽ ജോലി കിട്ടിയിരുന്നു. രാപ്പകൽ ഇല്ലാണ്ട് ഞാനും ചെറിയച്ഛനും കഷ്പ്പെട്ട് അവളെ പഠിപ്പിച്ചു. ഇടക്കിടക്ക് പുസ്തകം വാങ്ങാനും മറ്റും സാലറിയിൽ ഒതുങ്ങാത്ത അത്രേം പൈസ വേണ്ടി വന്നു. അതിന് ഞാൻ മാനേജരോട് കടം ചോദിച്ചു. അയാളത് അപ്പൊ തന്നെ തരുവേം ചെയ്തു. പക്ഷെ അതിന് ശേഷം അയാൾടെ സ്വഭാവമേ മാറി. എന്നെ വേറെ അർത്ഥത്തിൽ നോക്കാനും തൊടാനും ഒക്കെ തുടങ്ങി. ഞാനെങ്ങനെയൊക്കെയോ അതീന്നൊക്കെ ഒഴിഞ്ഞ് മാറി. ഒരു ദിവസം പതിവ് പോലെ വൈകിട്ട് ഇറങ്ങും നേരം അയാള് പറഞ്ഞു നാളെ night work ഉണ്ടെന്ന്. എനിക്കപ്പഴേ എന്തോ പന്തികേട് തോന്നി. പക്ഷെ അയാളെന്ന് വാങ്ങിയ പൈസയെ കുറിച്ചോർത്തപ്പോ ഞാനന്നും പോയി. വിചാരിച്ചത് പോലെ തന്നെ അയാളെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. അവിടുന്ന് എങ്ങനെയൊക്കെയോ ഞാനൊടി റോഡിലൊക്കെ ചെറിയ ചെറിയ വെളിച്ചമേ ഉള്ളൂ. എന്നിരുന്നാലും ഓടി main റോഡിൽ എത്തി. ഓടി ഓടി ശ്വാസം മുട്ടുന്നുണ്ടായിരുന്നു. പക്ഷെ പേടി കാരണം ഞാൻ വീണ്ടും ഓടി റോഡ് നോക്കാതെ ഞാൻ cross ചെയ്തു. പെട്ടന്ന് വല്യ ഉച്ചയോടെ ഒരു ലോറിയെന്നെ ഇടിച്ചു. ഇടിച്ചപ്പോ തന്നെ ഞാൻ തെറിച്ച് വേറേതോ വണ്ടിടെ പുറത്തേക്ക് വീണു. കണ്ണടയുമ്പോ ഞാൻ കണ്ടത് വിരലുകൾ അനക്കാൻ ശ്രമിക്കുന്ന അപ്പുനെയാണ്.”

അവൾ പറഞ്ഞ് നിർത്തി എന്നെ നോക്കി.

“എനിക്ക് ന്താ പറയേണ്ടേന്ന്….റിയില്ല ഞാൻ….”

അവൾടെ കഥ കേട്ട് കണ്ണ് നിറഞ്ഞു. വാക്കുകൾ മുറിഞ്ഞു പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *