💖ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

തന്നെ എല്ലാം ഞങ്ങളോട് ചെറിയച്ഛൻ പറഞ്ഞിരുന്നു. പിന്നെ ഞങ്ങടെ അച്ഛനും അമ്മയും എല്ലാം ചെറിയച്ഛനായി. കുസൃതിയും കുറുമ്പും സന്തോഷവും ആയി ഞങ്ങൾടെ വീട് സ്വർഗായിരുന്നു. അങ്ങനെയിരിക്കെ പെട്ടന്ന് ഞങ്ങൾക്കൊരു മോഹം ചെറിയച്ഛനെ കെട്ടിക്കുക. തലകുത്തി നിന്നിട്ടും ചെറിയച്ഛൻ സമ്മതിച്ചില്ല. പിന്നെ അറ്റകൈ പ്രയോഗം തന്നെ നടത്തി!”

“എന്താത്??”

“പട്ടിണി. രാവിലേം ഒന്നും തിന്നില്ല, ഉച്ചക്കും ഒന്നും തിന്നില്ല. വൈകിട്ട് ജോലി കഴിഞ്ഞ് ചെറിയച്ഛൻ വന്നപ്പോ ഒരുപാട് ചിത്ത പറഞ്ഞു. കല്യാണം കഴിച്ചില്ലേ പട്ടിണി കെടന്ന് ചാവൂന്ന് പറഞ്ഞപ്പോ ചെറിയച്ഛൻ കിഴടങ്ങി. ഒരുപാട് സന്തോഷായിരുന്നു ഞങ്ങൾക്ക്. പക്ഷെ അതിനും അധികകാല ആയുസ്സ് ഇല്ലായിരുന്നു. നല്ലൊരു ചെറിയമ്മയെ പ്രീതിക്ഷിച്ച ഞങ്ങൾക്ക് കിട്ടിയത് ഒരു താടകെയാ. ആദ്യദ്യം പാവായിരുന്നു. പിന്നെ പിന്നെ തനി സ്വഭാവം പുറത്തുകാണിച്ചു. ഞങ്ങളെ കൊണ്ട് ജോലി എടുപ്പിച്ച് സുഖിക്കുമായിരുന്നു ആ തള്ള. അവർടെ കാല് തടവി കൊടുക്കണം അവരുടെ വായിലിരിക്കണ കേക്കണം എന്തിന് അവർടെ അടിവസ്ത്രം പോലും ഞങ്ങള് കഴുകണം. ഇതിലൊന്നും ഞങ്ങൾക്ക് സങ്കടം ഇല്ലായിരുന്നു. പക്ഷെ ചെറിയച്ഛൻ വരുമ്പോഴുള്ള അവർടെ അഭിനയം ആണ് ഞങ്ങളെ തളർക്കുന്നത്. എല്ലാ ജോലിയും ഒറ്റക്ക് ചെയ്തു എന്നുള്ള ഭാവമാണ് അവർക്ക്. പോകെ പോകെ ഉപദ്രവവും കൂടി വന്നു. ഞാനിടക്കിടക്ക് ദേഷ്യപ്പെടും. പക്ഷെ അതിനെല്ലാം പാവം എന്റെ മാളൂനെയാ അവര് കൊല്ലാക്കൊല ചെയ്യുന്നേ. അത് കാണുമ്പോ ഞാനവർടെ കാലിൽ വീഴും, മാപ്പ് പറയും. വർത്തമാനത്തിലും കുസൃതിയിലും അവളെന്നെക്കാൾ മൂത്തതാണേലും ചെറിയമ്മയോട് എതിർത്ത് സംസാരിക്കാൻ മാത്രം പേടിയാ പാവത്തിന്. ഒരു ദിവസം ഞങ്ങടെ കഷ്ടപ്പാടും അവര് ഞങ്ങളെ ചെയ്യുന്ന ഉപദ്രവവും എല്ലാം ചെറിയച്ഛൻ കണ്ടു. അന്നൊരു ലഹള തന്നെയുണ്ടായി. പക്ഷെ അവിടെയും ചെറിയച്ഛൻ തോറ്റു. അല്ല ആ താടക തോപ്പിച്ചു. കള്ളക്കേസ് കൊടുത്ത് നിങ്ങളെ അകത്തക്കും എന്നായിരുന്നു അവര് പറഞ്ഞേ. പിന്നെ മുഴുവനായും അവരുടെ ഭരണം ആയി. ചെറിയച്ഛൻ കഷ്ടപ്പെട്ട് കൊണ്ട് വരുന്ന കാശ് മൊത്തം അവര് കൈക്കലാക്കി. പിന്നെ അവരുടെ ലക്ഷ്യം ഞങ്ങടെ സ്വത്ത് കൈക്കലാക്കണം എന്നതായിരുന്നു. അതിനവര് കുറെ തന്ത്രങ്ങൾ പ്രയോഗിച്ചു. പക്ഷെ ഞങ്ങള് ഒന്നും വിട്ടുകൊടുത്തില്ല. അവസാനം എന്റെ മാളൂനെ കൊന്ന് കളയൂന്ന് പറഞ്ഞപ്പോ ഞാൻ എല്ലാം എഴുതി കൊടുത്തു. എല്ലാം കൈക്കലാക്കി കഴിഞ്ഞപ്പോ വെറും കറിവേപ്പിലയുടെ സ്ഥാനം മാത്രമായി ഞങ്ങൾക്ക്. അങ്ങനെയിരിക്കെ ഒരു ദിവസം…..

“അച്ചു….”

“എന്താ ചെറിയച്ഛ??”

“മാളു മോളെവിടെ??”

“അവള് പഠിക്കുവാ! എന്താ ചെറിയച്ഛ എന്താ കാര്യം??”

“ഇന്ന് തന്നെ നമ്മളിവിടെന്ന് പോവുന്നു.”

Leave a Reply

Your email address will not be published. Required fields are marked *