💖ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ഞാനവളെ നോക്കി.

“ആ സിനിമയിലേ കഥ പോലെ തന്നെയാ. ഒന്ന് രണ്ട്‌ ആഗ്രഹങ്ങൾ ഉണ്ട്. പിന്നെ ഒരേ സ്ഥലത്ത് ആക്‌സിഡന്റ് ആയി കിടന്ന നമ്മളെങ്ങനെയാ പിരിഞ്ഞേന്ന് അറിയണം. എന്റെ കൂടെ നിക്കോ അപ്പു??”

ഞാനവള്ടെ കൈകളിൽ പിടിച്ചു. എന്റെ കണ്ണിലൂടെ സമ്മതം അറിയിച്ചു. അവളെന്റെ തോളിലേക്ക് തല ചായ്ച്ചു.

“സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല അപ്പു എന്നെ സഹായിക്കൂന്ന്.”

“ഞാൻ പറഞ്ഞല്ലോ ആദ്യം നിന്നെ പേടി മാത്രം ആയിരുന്നു. ഇപ്പൊ നീയെന്റെ ആരക്കെയോ ആണ്. പറയ്യ്‌ എന്താന്ന് വച്ച പറയ്യ്‌ എന്റെ കൊക്കിന്‌ ജിവനുണ്ടെ അതെല്ലാം ഞാൻ നടത്തി തരും.”

“എനിക്ക് എന്റെ മാളൂട്ടിയെ പഠിപ്പിച്ചൊരു ഡോക്ടർ ആക്കണം.”

“ആരാ ഈ മാളൂട്ടി??”

അവളെന്റെ തോളിൽ നിന്ന് മുഖം അടർത്തി മാറ്റി.

“ഞാൻ തന്നെയാ!”

“എഹ്??”

“എന്റെ ഈ ഇടത് കവിളിലെ കാക്കപ്പുള്ളി കണ്ടോ??”

സത്യത്തിൽ അവൾ പറഞ്ഞപ്പളാ ഞാനത് ശ്രദ്ധിക്കുന്നെ തന്നെ. കുഞ്ചു എപ്പോളും പറയുമായിരുന്നു വേറെ ഒരു പെണ്ണിനേം നോക്കരുതെന്ന് നോക്കിയാ കണ്ണ് കുത്തി പൊട്ടിക്കൂന്ന്. അവളോടുള്ള ഇപ്പോഴും കെട്ടടങ്ങാത്ത സ്നേഹമാണ് ഒരു പെണ്ണിനേം നോക്കാൻ എന്നെ പ്രേരിപ്പിക്കാത്തെ!

“എന്റെ ഇടത് കവിളിലാ കാക്കപ്പുള്ളി. അവൾടെ വലത് കവിളിലും. അതല്ലാതെ ഞങ്ങള് തമ്മില് വേറൊരു വ്യത്യാസവും ഇല്ല. ഞാൻ തന്നെയാ അവള്. അവള് തന്നെയാ ഞാൻ.”

“ഓ ഇരട്ടകളാണല്ലേ??”

“Mm”

“മൂത്തത് ആരാ??”

“അമ്മ പറഞ്ഞ് കേട്ട അറിവേ ഉള്ളൂ. ആദ്യം പുറത്തേക്ക് വന്നത് ഞാനാ. അപ്പൊ ഞാനല്ലേ മൂത്തത്?? പക്ഷെ സംസാരത്തിലും കുറുമ്പിലുമൊക്കെ എന്നെക്കാൾ മൂത്തത് അവൾ തന്നെയാ. എന്റെ മാളൂട്ടി. വല്ലാണ്ട് miss ചെയ്യുന്നുണ്ട് അവളെ”

“അച്ചൂന് പോയി കണ്ടുടെ??”

“ഞാൻ പോയതാ. പക്ഷെ കാണാൻ പറ്റിലാ. വീട് വെളീന്ന് പൂട്ടിരുന്നു.”

“അതിനെന്താ അവര് എവിടായിരുന്നാലും ഞാൻ അച്ചൂന് കാണിച്ച് തരാം. പോരെ.”

“Mm. കൊതിയാവുവാ.”

“മാളൂട്ടിയെ മാത്രം കണ്ട മതിയോ?? അച്ഛനേം അമ്മയേം കാണണ്ടേ??”

“ഞങ്ങൾക്ക് 2 വയസ്സുള്ളപ്പോ അമ്മ മരിച്ചു. അമ്മ മരിച്ച് ഒരു വർഷം ആവുന്നെന് മുന്നേ അച്ഛനും. ഞങ്ങളെ പിന്നെ ചെറിയച്ഛനാ വളർത്തിയെ. അറിവ് വച്ചപ്പോ

Leave a Reply

Your email address will not be published. Required fields are marked *