ഞെട്ടിയൊന്ന് ചോദിച്ചാ ഞാൻ ഞെട്ടി. നല്ല അസ്സലായിട്ട് ഞെട്ടി.
“അളിയാ നീ എന്താ പറയണേ?? ഛേ ഞാനങ്ങനെയൊന്നും അയ്യേ….”
പിന്നെന്താ ചെയ്യാ വീണിടത്ത് കിടന്ന് ഉരുളൻ നോക്കി.
“മതി മയിരെ ഉരുണ്ടത്. നിനക്കെന്താ അവളോട് പ്രേമാ??”
“Mm”
ഞാൻ തലതാഴ്ത്തി മൂളി. അവളെ കണ്ടത് മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ അവനോട് പറഞ്ഞു.
” നന്നായി അളിയാ. അവൾക്ക് ചേരുന്ന ആള് നീ തന്നെയാ. പഠിച്ചോണ്ടിരുന്ന സമയത്ത് എത്രപേരാ നിന്റെ പുറകെ നടന്നിട്ടുള്ളേ?? അവർക്കാർക്കും പിടിക്കൊടുക്കാത്ത നീ എങ്ങനെയാടാ മായക്ക്??
“കണ്ടപ്പോ തൊട്ടേ മനസ്സ് പറഞ്ഞു എന്റെ പെണ്ണാന്ന്! ആർക്കും വിട്ടുകൊടുക്കല്ലേന്ന്.”
“നിനക്കറിയില്ലേ സ്വന്തം എന്ന് പറയാൻ അവൾക്ക് ആരൂല്ല. എവിടേക്കെയോ കിടക്കുന്ന ഞങ്ങള് മാത്രമേയുള്ളൂ കൂട്ടുകാരെന്ന് പറയാൻ പോലും. എന്റെ അറിവില് ഒന്ന് രണ്ട് പേര് അവളെ ചതിച്ചിട്ടുണ്ട്. പ്രേമം നടിച്ച് കൂടെ കൂടി ശരീരം ചോദിക്കുന്നവർ. ആ അരുണ് പോലും. അവളൊരു പൊട്ടി പെണ്ണാടാ. ആര് വന്ന് propose ചെയ്താലും കണ്ണും പൂട്ടി accept ചെയ്യുന്നതാ അവൾടെ സ്വഭാവം. ഇപ്പോ നീ വിചാരിക്കുന്നുണ്ടാവും അവള് മറ്റത് ആണെന്ന്. നീയെന്നല്ല ആര് കേട്ടാലും അതേ വിചാരിക്കു. സ്നേഹം കിട്ടാത്തവര് അങ്ങനെയാടാ സ്നേഹം നടിച്ച് ഓരോരുത്തര് വന്നാലും അവർക്ക് അതറിയാൻ പറ്റില്ല. വിശ്വസിച്ചു പോകും. കണ്ണും പൂട്ടി സ്നേഹിച്ചു പോവും.”
“ചങ്ങേ, കഴിഞ്ഞ കാര്യങ്ങള് എനിക്കൊരു വിഷയമല്ല. ഇനി ആർക്കും ഞാനവളെ വിട്ടുകൊടുക്കില്ല. അവൾക്ക് കിട്ടാണ്ട് പോയ സ്നേഹം എന്നാൽ ആവുന്ന വിതം ഞാൻ കൊടുക്കും. മനസ്സറിഞ്ഞ് കൊടുക്കും. അവളെ ഓരോ നിമിഷം അടുത്തറിയും തോറും അത്ഭുതാടാ എനിക്ക്.”
“അളിയാ പെണ്ണൊരു അത്ഭുതം ആയി തോന്നുന്നത് പ്രണയം കൊണ്ടല്ല. അതിലും മികച്ച സൗഹൃതങ്ങൾ കൊണ്ടാ. നിനക്ക് അവളെ കണ്ടപ്പോ പ്രണയം തോന്നി. എനിക്കത് തോന്നില്ല. അതുകൊണ്ട് എന്തും തുറന്ന് പറയാൻ പറ്റുന്ന ഒരു ഫ്രണ്ട് ആയി ഞാൻ മാറി. അവളുടെ ഒരു ഫ്രണ്ട് എന്ന രീതിയില് ഞാൻ പറയാം. നല്ലവളാ അവള് സ്നേഹിക്കാൻ മാത്രേ അറിയൂ. പറഞ്ഞല്ലോ പൊട്ടിപെണ്ണാ. ഒന്ന് പറഞ്ഞ് രണ്ടാമത്തെന്ന് പിണങ്ങും. എനിക്ക് തോന്നുന്നു അവളും നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടല്ലേ നേരത്തെ അവള് എന്നോട് ദേഷ്യപ്പെട്ടെ.”