ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 44

Shambuvinte Oliyambukal Part 44 |  Author : Alby | Previous Parts

 

വിനോദിന്റെ ഫാം ഹൗസ്.അവിടെ വീണയേയും കാത്തിരിക്കുന്ന വിനോദ്.പത്രോസ് അവർക്ക് കുറച്ചകലം പാലിച്ചു നിൽക്കുന്നു.
ചെട്ടിയാർ അവർക്കൊപ്പവും.

“നിനക്കെന്താ പറ്റിയത് വീണ.നീ പറയുന്നത് പ്രവർത്തിച്ചു.നിന്റെ ആഗ്രഹം നടക്കട്ടെ എന്ന് കരുതി. പക്ഷെ ഇപ്പോൾ……..?എനിക്ക് നിന്നെ മനസ്സിലാവുന്നില്ല.”വിനോദ് പറഞ്ഞു.

“ഇപ്പോൾ എന്നെ ആർക്കും മനസ്സിലാവില്ല.പക്ഷെ എല്ലാം ശാന്തമാവുമ്പോൾ അറിയും ഈ വീണയായിരുന്നു ശരി എന്ന്.”
വീണ മറുപടിയും കൊടുത്തു.

“അതൊക്കെ പോട്ടെ,കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നു എന്ന് കരുതട്ടെ ചെട്ടിയാരെ?”വിനോദ് ചോദിച്ചു.

“ഇതുവരെ പ്രശ്നമൊന്നുമില്ല. എങ്കിലും ചന്ദ്രചൂഡൻ പിന്നാലെ തന്നെയുണ്ട്.”

“അത് കാര്യമാക്കണ്ട.അയാളെ ബ്ലോക്ക്‌ ചെയ്യാനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്.കയ്യിൽ വന്ന മുതല് തട്ടുകേടില്ലാതെ പറഞ്ഞിടത്ത് എത്തിക്കുക.”വിനോദ് പറഞ്ഞു.

ചന്ദ്രചൂഡന്റെ റൺവെയിൽ കയറി ചെട്ടിയാരുടെ കുട്ടികൾ കൺസന്റ് കൈക്കലാക്കിയത് അറിഞ്ഞശേഷം ചേർന്ന രഹസ്യ യോഗമായിരുന്നു അവിടെ.

പോലീസ് പ്രശ്‌നമായി കുറുകെ വരാതെ കൃത്യമായി വിവരങ്ങൾ കിട്ടാൻ പത്രോസിനെയും വിലക്കെടുത്തു.ഇനി കൃത്യമായി കോഡിനേറ്റ് ചെയ്യുക എന്നത് ചെട്ടിയാരുടെ ചുമതലയും.

ഹവാല ഇടപാടുകൾ നിയന്ത്രിക്കുന്ന വിനോദ് തന്നെ ചന്ദ്രചൂഡന്റെ കൺസന്റ് തന്നെ ഉപയോഗിച്ച് വഴിതിരിച്ചു വിട്ടതിന് കാരണം മാത്രം ചെട്ടിയാർക്ക് മനസിലായില്ല,ചോദിച്ചതുമില്ല.
തന്റെ നിലനിൽപ്പ് തനിക്ക് മുഖ്യം എന്നതായിരുന്നു ചെട്ടിയാരുടെ നിലപാട്.

പക്ഷെ ഏജന്റ് വിനോദിനെ പണം ഏൽപ്പിച്ചവർ…….അവർ തിരക്കി വന്നാലോ എന്നത്…… ചെട്ടിയാർ ആകെ ആശങ്കയിലുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *