“ഇല്ലടാ. കുറച്ച് നേരത്തെ അല്ലെ ഒരണ്ണം കുടിച്ചേ.”
“നീ കുടിക്കണ്ട. വന്നൊരു കമ്പനി താ.”
“അവൻ വരുന്നില്ലാന്ന് പറഞ്ഞില്ലേ. നീ അവൻ വന്നാലേ പോവൂള്ളോ??”
“ഇവളെന്താടാ പട്ടി നക്കിയോ??”
അവനതും പറഞ്ഞിറങ്ങി പോയി.
“പിന്ന പറ കണ്ണാ എങ്ങനാ പോവുന്നേ??”
“ഇറങ്ങുമ്പോ അച്ഛനെ വിളിക്കാൻ പറഞ്ഞു.”
“അച്ഛന് എന്താ ജോലി??”
“ഡ്രൈവറാ.”
“ആഹാ. അപ്പൊ അച്ഛന് ഓട്ടം കാണില്ലേ?? കണ്ണനെ ഞാൻ കൊണ്ടാക്കട്ടെ??”
“അതൊരു ബുദ്ധിമുട്ട് ആവില്ലേ??”
“ഈ ബുദ്ധിമുട്ട് എന്ന വാക്ക് എന്റെ ഡിഷ്‌നെറിയിൽ ഇല്ല.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ ചായ കുടിക്കാൻ പോയവര് തിരിച്ച് വന്നു ആ സംസാരം അവിടെ നിന്നു. ഒരുപാട് നേരം വിശേഷങ്ങളും മറ്റും പറഞ്ഞിരുന്നു.
“ടാ കാളി…..”
ആ വിളിയിൽ ഉണ്ടായിരുന്നു എന്തോ സീരിയസ് കാര്യം പറയാൻ ആണെന്ന്.
“ഞങ്ങളൊന്ന് കടയിൽ പോയിട്ട് വരാം.”
അതും പറഞ്ഞ് അവൻ വെളിയിലേക്കിറങ്ങി കൂടെ ഞാനും.
“എന്താ മോന്റെ ഉദ്ദേശം??”
റോഡിലേക്കിറങ്ങിയ പാടെ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ച് അവൻ ചോദിച്ചു.
“എന്ത് ഉദ്ദേശം??”
“നീ എന്നെ പൊട്ടനാക്കുവാണോ അതോ നീ സ്വയം പൊട്ടനാവുവണോ??”
ഞാനൊന്നും മിണ്ടില്ല.
“ഇനിയും നിനക്ക് മനസ്സിലായില്ലേ ഞാൻ തന്നെ പറയാം. നീയും മായയും തമ്മിലെന്താ??”