💘മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

വൈകാതെൻ കുയിലാളിൻ അരികത്തായി ചെന്നെത്തും ഞാൻ…

കണ്ണോ നിലകയാൽ കണിക്കൊന്ന പൂ ചെലാണെന്റെ പെണ്ണാണേ അവൾ കാറ്റേ
ഇളം കാറ്റേ ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നെ……

എണ്ണതെറേ കാര്യം നെഞ്ചകെ..
കാണുമ്പോൾ മിണ്ടാനായി കാത്തു ഞാൻ..
എണ്ണതോളങ്ങളിൽ നിൻ കൂട് നീ പാടും
പാട്ടിന്റെ പേരെന്ത്…
പ്രണയ തുലമഴ തനിയെ നനഞ്ഞിതാ വരവായി പെണ്ണേ നിന്നെ കൊണ്ടേ പോരാൻ…
ഒന്നെന്നെ കാണാതെ മഴവില്ലേ മായല്ലേ നീ..

കണ്ണോ നിലകയാൽ കണിക്കൊന്ന പൂ ചെലാണെന്റെ പെണ്ണാണേ അവൾ കാറ്റേ
ഇളം കാറ്റേ ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നെ……”

ഇത്തവണ ആലോചിക്കാനോ അനുവാദം ചോദിക്കാനോ നിന്നില്ല. കണ്ണടച്ച് ഒറ്റ കാച്ചായിരുന്നു. മൈക്കോ ബാക്ക്ഗ്രൗണ്ടോ ഒന്നും ഇല്ലായിരുന്നു. പാടി കഴിഞ്ഞ പിന്നെ കണ്ണ് തുറക്കുന്നേ. കണ്ണ് തുറന്ന എന്റെ കാതടപ്പിക്കും ശബ്ദത്തിൽ ക്ലാപ്പടിയും വിസ്സിലടിയും ആയിരുന്നു. തൊട്ടപ്പുറത്ത് റോഡ് ആണ്, അൾക്കാരുണ്ട്. അതൊന്നും അവർക്കൊരു വിഷയമേ അല്ല എന്ന മട്ടാ.
പെണ്ണുങ്ങളുടെ വക ഷേക്ക് ആന്റ്. നമ്മടെ മച്ചന്മാര് കെട്ടിപിടിതോം.മായയുടെ മുഖത്ത് കണ്ട ചിരിയിൽ വ്യക്തമായിരുന്നു അവൾക്കും പാട്ട് ഇഷ്ട്ടയെന്ന്.

“എന്റെ അളിയാ ഇത് കാട്ടുതീ അല്ല അതിനേക്കാൾ വല്യേന്തോ ആണ്.”

“Thanks ടാ.”

“എന്റെ പൊന്നേ ഞങ്ങള് നമിച്ചു. ഇത്രയും നന്നായ് പാടൂന്നൊരു മൊതലിനെ എന്തേ നേരത്തെ കിട്ടത്തെ??”

മാനത്തേക്ക് നോക്കി ആതിര അത് പറയുമ്പോ ആവണിയും അവൾക്കൊപ്പം ചേർന്നു. എന്തോ ഞാനും വല്ലാതങ്ങ് പൊങ്ങി.

“മച്ചാനെ പൊളിച്ചൂട്ടോ.”

റംസാനും കൂടെ അത് പറഞ്ഞപ്പോ പൂർത്തിയായി. പിന്നെ മായാ അവളൊന്നും പറഞ്ഞില്ല. പകരം എന്റെ മുഖത്തേക്ക് നോക്കി ഒരു ചിരി., നമ്മടെ ആളെ കൊല്ലുന്ന ആ ചിരി.

“അയ്യോ ചായക്കുള്ള സമയമായി. പാട്ട് കേട്ടിരുന്ന് അത് മറന്നു.”

റംസാൻ അത് പറഞ്ഞപ്പോ നൂറെ നൂറ്റിപ്പത്തിൽ അവരെല്ലാം കൂടെ റോഡും കടന്നോടി. ഇവിടിപ്പോ ന്താ ഉണ്ടായേ?? എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ.

“രാവിലെ ഒന്നും കഴിക്കാണ്ടാ അവരെത്തുന്നെ. ഒരു 10 മണിയൊക്കെ

Leave a Reply

Your email address will not be published. Required fields are marked *